Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വർഷത്തിനിടയിൽ രാജ്യമാകെ സർവീസ് നടത്തുക 500 സ്വകാര്യ ട്രെയിനുകൾ; രണ്ടാം ഘട്ടത്തിൽ 350 റൂട്ടുകൾ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

അഞ്ച് വർഷത്തിനിടയിൽ രാജ്യമാകെ സർവീസ് നടത്തുക 500 സ്വകാര്യ ട്രെയിനുകൾ; രണ്ടാം ഘട്ടത്തിൽ 350 റൂട്ടുകൾ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യമാകെ 500 സ്വകാര്യ ട്രെയിനുകൾ സർവീസ് നടത്താനുള്ള പദ്ധതികളുമായി ഇന്ത്യൻ റെയിൽവെ. ഇതിന്റെ ഭാഗമായി രണ്ടാം ഘട്ടമായി 350 റൂട്ടുകൾ കൂടി സ്വകാര്യവത്ക്കരിക്കും. ആദ്യഘട്ടത്തിൽ 150 റൂട്ടുകളുടെ സ്വകാര്യവത്ക്കരണമാണ് റയിൽവെ പ്രഖ്യാപിച്ചത്. 

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിക്ക് സ്വകാര്യ കമ്പനികളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ഉള്ളതായാണ് വിവരം. ഇപ്പോൾ 13000 ട്രെയിനുകളാണ് റെയിൽവെയ്ക്കുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാലായിരം ട്രെയിനുകൾ കൂടി വേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് സ്വകാര്യ പങ്കാളിത്തത്തിനുള്ള നീക്കം. സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ റെയിൽവെയ്ക്ക് കിലോമീറ്ററിന് 686 രൂപ നൽകണം. 22500 കോടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം. ട്രെയിനുകൾ മാത്രമായിരിക്കും സ്വകാര്യ വ്യക്തിയുടേത്. ലോക്കോ പൈലറ്റ്, ഗാർഡ്, സുരക്ഷാ സംവിധാനങ്ങൾ എല്ലാം റെയിൽവെയുടേതായിരിക്കും.

പൂർണ്ണ ചരക്ക് ഇടനാഴി വരുന്നതോടെ സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യം വർധിക്കുമെന്നാണ് റയിൽവെ കണക്ക് കൂട്ടുന്നത്. 2021 ഡിസംബറോടെ ചരക്ക് ഇടനാഴി പൂർത്തിയാകും. നിലവിൽ ചരക്ക് ട്രെയിനുകളുടെ വേഗം 60 കിലോമീറ്ററാണ്. ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ചരക്ക് ഇടനാഴികൾ ആരംഭിക്കുന്നതോടെ വേഗത 100 കിലോമീറ്ററായി ഉയരും. ഈ റൂട്ടുകൾ 160 കിമീ വേഗതയിലുള്ള ട്രെയിനുകൾക്ക് ഓടാൻ സാധിക്കും വിധം പരിഷ്‌കരിക്കാൻ 13000 കോടി അനുവദിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP