Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ ട്രെയിൻ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്കെത്തുന്നു;ആദ്യ ഘട്ട സർവ്വീസുകൾ ജനുവരി ഒന്നു മുതൽ

രാജ്യത്തെ ട്രെയിൻ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്കെത്തുന്നു;ആദ്യ ഘട്ട സർവ്വീസുകൾ ജനുവരി ഒന്നു മുതൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്കെത്തുന്നു. ആദ്യ ഘട്ട സർവ്വീസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്നും രണ്ടുമാസത്തിനുള്ളിൽ ബാക്കി സർവ്വീസുകൾകൂടി പുനരാരംഭിക്കാനാണ് നീക്കമെന്നും റെയിൽവെ അറിയിച്ചു.

ഡിസംബർ മുതൽ ട്രെയിൻ സർവ്വീസുകൾ പൂർണ്ണമായും പുനസ്ഥിപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനാണ് റെയിൽവെയുടെ തീരുമാനം.

ട്രെയിൻ ബുക്കിങ് സംവിധാനത്തിലെ സമയക്രമത്തിൽ റെയിൽവെ കഴിഞ്ഞ മാസം തന്നെ മാറ്റം വരുത്തിയിരുന്നു. ട്രയിൻ പുറപ്പെടുന്നതിനു അരമണിക്കൂർ മുൻപുവരെ ടിക്കറ്റ് റിസർവ്വ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റ് ബുക്കിങ് ക്രമീകരിച്ചിരുന്നത്. ഓൺലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും ഒരേപോലെ ലഭ്യമാക്കിയിരുന്ന ഈ സേവനം യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ടിക്കറ്റെടുക്കുമ്പോഴുണ്ടാകുന്ന തിരക്കൊഴിവാക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിലാണ് റെയിൽവെയുടെ ഈ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP