Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരണപ്പെട്ട സംഭവം; പ്രതിസ്ഥാനത്തുള്ള മരുന്ന് കമ്പനിയുടെ ഓഫീസ് പൂട്ടി ജീവനക്കാർ മുങ്ങി; ആരോപണത്തിൽ വ്യക്തത വരുത്താൻ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; നടപടി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന്

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരണപ്പെട്ട സംഭവം; പ്രതിസ്ഥാനത്തുള്ള മരുന്ന് കമ്പനിയുടെ ഓഫീസ് പൂട്ടി ജീവനക്കാർ മുങ്ങി; ആരോപണത്തിൽ വ്യക്തത വരുത്താൻ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; നടപടി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തായ ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പൂട്ടി. കുട്ടികളുടെ മരണത്തിൽ മരുന്നുകമ്പനിക്കെതിരെ ആരോപണം ഉയർന്നത് വൻ വിവാദമായതോടെ ഡൽഹിയിലെ കോർപറേറ്റ് ഓഫീസാണ് പൂട്ടിയത്. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിലെ ജീവനക്കാർ മുങ്ങിയത്.ഗാംബിയയിൽ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നാലെയാണ് വിവാദം. ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണ് മരണത്തിന് ഉത്തരവാദികളെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വരികയായിരുന്നു.

കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്.മരുന്ന് ഉത്പാദിപ്പിച്ച ഹരിയാനയിലെ സോനാപേട്ടിലുള്ള കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കമ്പിനിക്കെതിരെ ഹരിയാനയിലെ ഡ്രഗ്‌സ് കണ്ട്രോൾ അഥോറിറ്റിയും വിശദമായ അന്വേഷണം നടത്തും.സംഭവത്തിൽ ഇന്ത്യൻ കമ്പനി പ്രതിസ്ഥാനത്തായി നിൽക്കെ വ്യക്തത വരുത്താൻ സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

നാല് മരുന്നുകളാണ് അപകടകാരികളായത്. പ്രോമെത്താസിൻ ഓറൽ സൊലൂഷൻ, കോഫെക്‌സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ മരുന്നുകളിൽ അപകടകരമായി അളവിൽ കെമിക്കലുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ കഫ് സിറപ്പുകൾ ഗാംബിയയിലേക്ക് മാത്രമാണ് ഇവർ കയറ്റുമതി ചെയ്തിട്ടുള്ളൂവെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP