Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ജിംനാസ്റ്റ് ദിപ കർമാകറിന് 21 മാസം വിലക്ക്; ഇന്റർനാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിരോധിത മരുന്ന് ഉപയോഗം സ്ഥിരീകരിച്ചതിന് പിന്നാലെ; 2023 ജൂലൈ വരെ ദീപയ്ക്ക് നഷ്ടമാകും

ഇന്ത്യൻ ജിംനാസ്റ്റ് ദിപ കർമാകറിന് 21 മാസം വിലക്ക്; ഇന്റർനാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിരോധിത മരുന്ന് ഉപയോഗം സ്ഥിരീകരിച്ചതിന് പിന്നാലെ; 2023 ജൂലൈ വരെ ദീപയ്ക്ക് നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരോധിത മരുന്ന് ഉപയോഗത്തിന് ഇന്ത്യൻ ജിംനാസ്റ്റ് ദിപ കർമാകറിന് ഇന്റർനാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ 21 മാസ വിലക്ക്. ഇതോടെ 2023 ജൂലൈ വരെ ദീപയ്ക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.

ഇതോടൊപ്പം 2021 ഒക്ടോബർ 11 മുതലുള്ള താരത്തിന്റെ മത്സരഫലങ്ങൾ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിംപിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് റെക്കോർഡിട്ടിരുന്നു ദിപ കർമാകർ. പിന്നീട് പരിക്ക് വിടാതെ പിടികൂടിയതോടെ താരത്തിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാനായില്ല.

റിയോ ഒളിംപിക്സിൽ ദിപ കർമാകറിനു തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായത്. വെറും 0.15 പോയിന്റിനാണ് മെഡൽ കൈയകലത്തിൽ വഴുതിപ്പോയത്. ഒളിംപിക്സ് ജിംനാസ്റ്റിക്‌സിൽ ഇന്ത്യയ്ക്ക് ദിപയിലൂടെ നാലാം സ്ഥാനം ലഭിക്കുകയായിരുന്നു. ജിംനാസ്റ്റിക്സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ കാഴ്ചവച്ചത്.

ജിംനാസ്റ്റിക്‌സിൽ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കി. അമേരിക്കയുടെ സൈമൺസ് ബൈൽസിനായിരുന്നു ഈ ഇനത്തിൽ സ്വർണം. മെഡൽ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി റിയോയിൽ നിന്ന് മടങ്ങിയതോടെ ദീപ കർമാകർ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ഗ്ലാസ്ഗോയിൽ 2014ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയാണ് ദിപ കർമാകർ ആദ്യം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയത്. ഗെയിംസ് ചരിത്രത്തിൽ ഒരു ഇന്ത്യൻ വനിതാ ജിംനാസ്റ്റിന്റെ ആദ്യ മെഡൽ കൂടിയായി ഇത്. കൂടാതെ ഏഷ്യൻ ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും 2015ലെ ലോക അർട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

ഇരു നേട്ടങ്ങളും ഈയിനത്തിൽ രാജ്യത്തിന്റെ കന്നി നേട്ടങ്ങളായിരുന്നു. 2018ൽ തുക്കിയിൽ നടന്ന എഫ്ഐജി ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചലഞ്ച് കപ്പിൽ വോൾട്ട് ഇനത്തിൽ സ്വർണം നേടി റെക്കോർഡിട്ടു. ലോക വേദിയിൽ ഈ ഇനത്തിൽ ഒരു ഇന്ത്യൻ ജിംനാസ്റ്റിന്റെ ആദ്യ മെഡലാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP