Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

ജിഡിപി ഇടിഞ്ഞത് 7.5 ശതമാനം; ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്

ജിഡിപി ഇടിഞ്ഞത് 7.5 ശതമാനം; ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് (ടെക്നിക്കൽ റിസഷൻ സിറ്റ്യൂവേഷൻ) നീങ്ങുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ മന്ത്രാലയം പുറത്തുവിട്ട 2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജിഡിപി വളർച്ചാ നിരക്കുകളാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലായ്- സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനം ഇടിഞ്ഞു. ആദ്യപാദത്തിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാം പാദത്തിലും നെ​ഗറ്റീവ് വളർച്ചാ നിരക്ക് ആവർത്തിക്കുന്നത്. രണ്ട് പാദങ്ങളിൽ തുടർച്ചയായ ഇടിവ് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് നീങ്ങി.

ഈ സാമ്പത്തിക വർഷം ഇതുവരെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മൊത്തത്തിൽ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിനേക്കാൾ ഇടിവ് തുടർച്ചയായ രണ്ടു പാദങ്ങളിൽ രേഖപ്പെടുത്തുന്നതോടെ രാജ്യം ചരിത്രത്തിൽ ആദ്യമായി സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നതായാണ് കണക്കാക്കുന്നത്.

തുടർച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ സമ്പദ് രംഗം മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് റിസർവ് ബാങ്കിന്റെ പഠനറിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാമ്പത്തിക വർഷം മൊത്തത്തിൽ ജി.ഡി.പിയിൽ 9.5 ശതമാനം ചുരുങ്ങുമെന്നും റിസർവ് ബാങ്ക് പ്രവചിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP