Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മോണവേദയുമായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയുടെ പല്ല് കണ്ട് അമ്പരന്ന് ഡോക്ടർ: ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത് ലോകത്തെ ഏറ്റവും നീളം കൂടിയ പല്ല്; പല്ലെടുത്തതോടെ വേദന ശമിച്ച സന്തോഷത്തിൽ വിദ്യാർത്ഥിയും

മോണവേദയുമായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയുടെ പല്ല് കണ്ട് അമ്പരന്ന് ഡോക്ടർ: ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത് ലോകത്തെ ഏറ്റവും നീളം കൂടിയ പല്ല്; പല്ലെടുത്തതോടെ വേദന ശമിച്ച സന്തോഷത്തിൽ വിദ്യാർത്ഥിയും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ശക്തമായ മോണവേദനയുമായാണ് മദ്ധ്യപ്രദേശിലെ കാർഗോൺ സ്വദേശിയായ പവൻ ഭാവ്‌സാർ(20)ഡോക്ടറെ കാണാനെത്തിയത്. പരിശോധിച്ചപ്പോഴാണ് വേദനയുടെ ഉറവിടം രണ്ടു പല്ലുകളാണെന്ന് ഡോക്ടർക്ക് മനസ്സിലായത്. രണ്ടു പല്ലുകളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഒരു പല്ലിന്റെ നീളം കണ്ട് ഡോക്ടർ അമ്പരന്നു. അളന്നു നോക്കിയപ്പോഴാണ്് ലോകത്തെ ഏറ്റവും നീളം കൂടിയ പല്ലാണ് താൻ പറിച്ചെടുത്തതെന്ന് ഡോക്ടർക്ക് മനസിലാക്കിയത്. ഫെബ്രുവരി 9 നാണ് ഡോ. ശ്രീവാസ്തവ പല്ല് നീക്കം ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പല്ല് പറിച്ച ശേഷം യുവാവ് സുഖംപ്രാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാർഗോണിലെ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് വൻ ഭാവ്‌സാർ. 39 മില്ലീമീറ്ററാണ് പവന്റെ പല്ലിന്റെ നീളം. 2018 ൽ ജർമ്മൻകാരനായ ഡെന്റിസ്റ്റ് സമർപ്പിച്ച 37.2 മില്ലിമീറ്റർ നീളമുള്ള പല്ലാണ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോഡ് നിലവിലുള്ളത്. പവന്റെ പല്ലിന് 1.8 മില്ലിമീറ്റർ കൂടുതൽ നീളമുണ്ട്. സ്വാഭാവികമായും പവന്റെ പല്ല് ഗിന്നസ് വേൾഡ് റെക്കോഡിൽ കയറാൻ സാധ്യതയുണ്ടെന്ന് ചിലർ വ്യക്തമാക്കുന്നു. പല്ലിന്റെ നീളത്തെപ്പറ്റി ഡോക്ടർ ശ്രീവാസ്തവ ഗിന്നസ് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP