Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് പരിശോധനാ ശേഷി പ്രതിദിനം ഒരുലക്ഷമാക്കും; 189 സർക്കാർ ലാബുകളാണ് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്; 11 എണ്ണം കേരളത്തിൽ; കേരളത്തിലെ മൂന്ന് മെഡിക്കൽ കോളജുകൾ കൂടി സജ്ജമാക്കിയെന്ന് ഐ.സി.എം.ആർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കോവിഡ് പരിശോധനാ ശേഷി മെയ് 31 നകം പ്രതിദിനം ഒരു ലക്ഷം എന്ന തോതിൽ വർധിപ്പിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐ.സി.എം.ആർ) അറിയിച്ചു. ഈ ലക്ഷ്യവുമായി മേഖലാ കേന്ദ്രങ്ങൾ വിപുലപ്പെടുത്തുന്നതും കൂടുതൽ ലാബുകളെ ഉൾപ്പെടുത്തുന്നതുമായ നടപടികൾ പുരോഗമിക്കുകയാണ്.

189 സർക്കാർ ലാബുകളാണ് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. ഇതിൽ പതിനൊന്നെണ്ണം കേരളത്തിലാണ്. കേരളത്തിലെ കോട്ടയം, കണ്ണൂർ, മഞ്ചേരി മെഡിക്കൽ കോളജുകളിലെ ലാബുകൾകൂടി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഐ.സി.എം.ആർ അനുമതിക്കായി കാത്തിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് പരിശോധനക്കായി അനുമതിയുള്ള മറ്റു പൊതു ലാബുകൾ ഇങ്ങനെയാണ്: ആന്ധ്രപ്രദേശ് -7, ഗുജറാത്ത്-10, ഡൽഹി-8, ജമ്മു ആൻഡ് കാശ്മീർ-4, കർണാടക -12, മഹാരാഷ്ട്ര -21, മധ്യപ്രദേശ് -9, ഹരിയാന -5, തമഴിനാട് - 19, തെലങ്കാന -8, പശ്ചിമബംഗാൾ -7, ഉത്തർപ്രദേശ് -15, ബിഹാർ, ആസാം, ഒഡിഷ-(6 വീതം), ചണ്ഡിഗഡ്, ചത്തിസ്ഗർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് -(3 വീതം), മണിപൂർ, ഉത്തരാഖണ്ഡ്-(2 വീതം), ഗോവ, മേഘാലയ, മിസോറാം, പുതുച്ചേരി, ത്രിപുര, അന്തമാൻ നികോബാർ, ദാദ്ര എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് കോവിഡ് പരിശോധന ലാബുകൾ ഉള്ളത്. സികിം, ലഡാക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ സാമ്പ്ൾ ശേഖരണ കേന്ദ്രങ്ങളുമുണ്ട്.

രാജ്യത്തെ 81 സ്വകാര്യ ലാബുകൾക്ക് കോവിഡ് പരിശോധന നടത്താൻ നിലവിൽ ഐ.സി.എം.ആർ അനുമതിയുണ്ട്. കേരളത്തിൽ രണ്ട് സ്വകാര്യ ലാബുകളാണ് കോവിഡ് പരിശോധന നടത്തുന്നത്.ഡൽഹിയിൽ പത്തും ഗുജറാത്തിൽ നാലും കർണാകടകയിൽ അഞ്ചും മഹാരാഷ്ട്രയിൽ 19 ഉം തമിഴ്‌നാട്ടിൽ പത്തും തെലങ്കാനയിൽ 12 ഉം ഉത്തർപ്രദേശിൽ രണ്ടും പശ്ചിമ ബംഗാളിലും ഹരിയാനയിലും ആറ് വീതവും ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒരോന്ന് വീതവുമാണ് സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP