Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17 ജഗ്വാർ യുദ്ധവിമാനങ്ങൾ 75ന്റെ ആകൃതിയിൽ പറക്കും; റിപ്പബ്ലിക് ദിനത്തിൽ ആകാശവിസ്മയമൊരുക്കാൻ ഇന്ത്യൻ സൈന്യം; ആകാശക്കാഴ്‌ച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി

17 ജഗ്വാർ യുദ്ധവിമാനങ്ങൾ 75ന്റെ ആകൃതിയിൽ പറക്കും;  റിപ്പബ്ലിക് ദിനത്തിൽ ആകാശവിസ്മയമൊരുക്കാൻ ഇന്ത്യൻ സൈന്യം; ആകാശക്കാഴ്‌ച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിപ്പപ്ലിക് ദിനത്തിൽ ഇന്ത്യൻ സായുധ സേനയുടെ 75 വിമാനങ്ങൾ തലസ്ഥാനമായ ഡൽഹിയിലെ രാജ്പഥിന് മുകളിലൂടെ കാണികൾക്കായി വിസ്മയം തീർക്കും.'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി 17 ജഗ്വാർ യുദ്ധവിമാനങ്ങൾ 75ന്റെ ആകൃതിയിൽ പറക്കും. ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ ആർമി, നാവികസേന എന്നിവയുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീർക്കുകയെന്ന് ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ ഐഎഎഫ് വെസ്റ്റേൺ എയർ കമാൻഡ് പിആർഒ വിങ് കമാൻഡർ ഇന്ദ്രൻ നന്ദി പറഞ്ഞു.

ഫ്രഞ്ച് നിർമ്മിത റാഫേൽ വിമാനങ്ങൾ വിനാഷ്, ബാസ്, വിജയ് എന്നിവയുൾപ്പെടെ മൂന്ന് ഫോർമേഷനിലും പറക്കും. വിനാഷ് ഫോർമേഷനിൽ അഞ്ച് റഫാൽ വിമാനങ്ങൾ അംബാല എയർബേസിൽ നിന്ന് പറക്കും. മറ്റ് രണ്ട് ഫോർമേഷനുകളിൽ ഓരോ റഫേൽ വിമാനങ്ങൾ വീതമുണ്ടാകും. ഇന്ത്യൻ നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനവും പി-8ഐ നിരീക്ഷണ വിമാനവും വരുണ ഫോർമേഷനിൽ പങ്കെടുക്കും. എട്ട് എംഐ-17 ഹെലികോപ്റ്ററുകൾ, 14 അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ഒരു എംഐ-35 ഹെലികോപ്റ്ററുകൾ, 4 അപ്പാച്ചെ ഹെലികോപ്റ്ററുകൾ, വിന്റേജ് എയർക്രാഫ്റ്റ് ഡക്കോട്ട, രണ്ട് ഡോർണിയർ 228 വിമാനങ്ങൾ, ഒരു ചിനൂക്ക് ഹെലികോപ്റ്റർ, മൂന്ന് സി-130 ഹെവി ലിഫ്റ്റ് എന്നിവയും പങ്കെടുക്കും.

1971ലെ യുദ്ധത്തിലും ബംഗ്ലാദേശിന്റെ വിമോചനത്തിലും പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെയും സ്മരണയ്ക്കായി 73-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യൻ വ്യോമസേന പ്രത്യേക കാഴ്ചയൊരുക്കും. മേഘ്‌ന, താംഗൈൽ ഫോർമേഷനാണ് വ്യോമസേന ഒരുക്കുന്നത്. നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മുതൽ എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്ന് രണ്ട് ദിവസം മുമ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജനുവരി 24 മുതലായിരുന്നു ആരംഭിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP