Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈനിക പരിശീലനത്തിനിടെ ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ പൈലറ്റിന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം; ഒപ്പം സഞ്ചരിച്ചിരുന്ന ഭൂട്ടാൻ സൈനികനും മരിച്ചു; അപകടം ഭൂട്ടാൻ സൈനികനെ പരിശീപ്പിക്കുന്നതിനിടെ

സൈനിക പരിശീലനത്തിനിടെ ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ പൈലറ്റിന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം; ഒപ്പം സഞ്ചരിച്ചിരുന്ന ഭൂട്ടാൻ സൈനികനും മരിച്ചു; അപകടം ഭൂട്ടാൻ സൈനികനെ പരിശീപ്പിക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; വെള്ളിയാഴ്ചയാണ് കിഴക്കൻ ഭൂട്ടാനിൽ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലന സംഘത്തിന്റെ ഹെലിക്കോപ്റ്റർ തകർന്ന് രണ്ട് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.ലെഫ്. കേണൽ രജനീഷ് പാർമർ ആയിരുന്നു കൊല്ലപ്പെട്ട ഇന്ത്യൻ സൈനികൻ. ഇദ്ദേഹത്തിന് ഒപ്പം സഞ്ചരിച്ചിരുന്ന ഭൂട്ടാൻ സൈനികനുമായിരുന്നു കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. അന്നു നടത്തിയ പരിശീലന പറക്കിലാണ് അദ്ദേഹം അപകടത്തിൽപ്പെട്ടത്. ഭൂട്ടാൻ സൈനികനെ പരിശീലിപ്പിക്കുമ്പോഴായിരുന്നു ഇവരുടെ ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഭൂട്ടാൻ സൈന്യത്തിലെ കാപ്റ്റനായ കൽസാങ് വാങിടിയെയാണ് രജനീഷ് പരിശീലിപ്പിച്ചിരുന്നത്.

ഭൂട്ടാനിലെ യോങ്ഫുള്ള എന്ന പ്രദേശത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഹെലിക്കോപ്റ്റർ തകർന്ന് വീണത്. ഒരു മണിയോടെ സൈനിക കേന്ദ്രത്തിൽ നിന്ന് റേഡിയോ, ദൃശ്യ ബന്ധങ്ങൾ നഷ്ടമായ ചേതക് ഹെലിക്കോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. അരുണാചലിലെ ഖിമ്റുവിൽ നിന്ന് യോങ്ഫുള്ളയിലേക്ക് യാത്രയിലായിരുന്നു ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP