Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചത് നേർക്കുനേർ പോരാട്ടത്തിലൂടെ; അനന്ദ്‌നാഗ് ജില്ലയിൽ കൊല്ലപ്പെട്ടത് ലഷ്‌കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരർ

നാല് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചത് നേർക്കുനേർ പോരാട്ടത്തിലൂടെ; അനന്ദ്‌നാഗ് ജില്ലയിൽ കൊല്ലപ്പെട്ടത് ലഷ്‌കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരർ

മറുനാടൻ മലയാളി ബ്യൂറോ

ആനന്ദ്‌നാഗ്: കാശ്മീരിലെ അനന്ദ്‌നാഗ് ജില്ലയിൽ ലഷ്‌കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളിൽ പെട്ട നാല് ഭീകരരെ ഇന്ത്യൻ സുരക്ഷാ സേന വകവരുത്തി. സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതനുസരിച്ചാണ് ഇന്ത്യൻ സൈന്യം ഇവിടുത്തെ ദാർ മൊഹല്ല വാറ്റാരിഗം എന്ന സ്ഥലത്തെ ഡയൽഗാം എന്ന പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്ത് ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ നിറയൊഴിക്കുന്നത്. തുടർന്നുണ്ടായ പോരാട്ടത്തിലാണ് ഇന്ത്യൻ സൈന്യം ഇവർ നാലുപേരെ വധിച്ചത്.

എൽ.ഇ.ടിയുടെ ജില്ലാ മേധാവിയായിരുന്ന മുസഫർ അഹമ്മദ് ഭട്ട്, ഒമർ അമീൻ ഭട്ട്, സജാദ് അഹമ്മദ് ഭട്ട് എന്നിവരും, കാശ്മീരിലെ കുൽഗാം ജില്ലക്കാരനായ ഗുൽസാർ അഹമ്മദ് ഭട്ടുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും രണ്ട് എ.കെ 47 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ, നിർണായക തെളിവുകൾ എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട നാല് പേരും ഗുരുതരമായ ഭീകരവാദ കുറ്റങ്ങളിൽ പങ്കാളികളാണെന്ന് സൈന്യം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP