Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കൊടുങ്കാട്ടിലും ഒളിച്ചിരിക്കുന്ന മനുഷ്യരെ കണ്ടെത്തും; നൂതന രാത്രിക്കാഴ്ചാ സംവിധാനവും: തണുപ്പിലും വിറയ്ക്കാത്ത 'ഭാരത് ഡ്രോൺ ഇന്ത്യൻ സേനയിലേക്ക്

കൊടുങ്കാട്ടിലും ഒളിച്ചിരിക്കുന്ന മനുഷ്യരെ കണ്ടെത്തും; നൂതന രാത്രിക്കാഴ്ചാ സംവിധാനവും: തണുപ്പിലും വിറയ്ക്കാത്ത 'ഭാരത്  ഡ്രോൺ ഇന്ത്യൻ സേനയിലേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യാ ചൈന് അതിർത്തി തർക്കം തുടരുന്ന പശ്ചാത്തലത്തിൽ ആകാശ നിരീക്ഷണത്തിന് അത്യാധുനിക തദ്ദേശീയ ഡ്രോൺ നിർമ്മിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) ആണ് ഇരുട്ടിലും കാഴ്ച മറയാത്ത അത്യാധുനിക സംവിധാനമുള്ള ഡ്രോൺ നിർമ്മിച്ചത്. ഭാരത് എന്നാണ് ഇന്ത്യൻ സേനയ്ക്ക് കൈമാറിയ ഡ്രോണിന്റെ പേര്. ഉയർന്ന പ്രദേശങ്ങളിൽ വ്യക്തമായ നിരീക്ഷണത്തിനു സഹായിക്കുന്ന ഭാരത് ഡ്രോൺ, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഉടനീളം കർമനിരതമായിരിക്കും.

ഡിആർഡിഒയുടെ ഛണ്ഡിഗഡ് ലാബിലാണ് ഡ്രോൺ വികസിപ്പിച്ചത്. ലോകത്തിൽ ഏറ്റവും വേഗത്തിലും അനായാസവുമായി ചലിക്കാൻ കഴിവുള്ളതും ഭാരം കുറഞ്ഞതുമായ നിരീക്ഷണ ഡ്രോൺ ആണിതെന്നു ഡിആർഡിഒ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏതു പ്രദേശത്തും കൃത്യതയാർന്ന നിരീക്ഷണത്തിനും വിവരശേഖരണത്തിനും ഈ ഡ്രോണുകൾ സഹായിക്കും.

നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ) സഹായത്തോടെ സ്വയം തീരുമാനങ്ങളെടുക്കാനാകും. തണുപ്പ് കൂടിയ പ്രദേശത്തും നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഡ്രോൺ, ഏതു മോശം കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. റിയൽ ടൈം വിഡിയോ ട്രാൻസ്മിഷൻ, നൂതന രാത്രിക്കാഴ്ചാ സംവിധാനം, കൊടുങ്കാട്ടിലും ഒളിച്ചിരിക്കുന്ന മനുഷ്യരെ കണ്ടെത്താനുള്ള ശേഷി എന്നിവ ഭാരത് ഡ്രോണിന്റെ സവിശേഷതകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP