Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോശം കാലാവസ്ഥ; ജമ്മൂ കാശ്മീരിൽ സൈനീക ഹെലികോപ്റ്റർ തകർന്നു വീണു; അപകടം ആവർത്തിക്കുമ്പോൾ കൂടുതൽ പരിശോധനയ്ക്ക് പൊലീസ്

മോശം കാലാവസ്ഥ; ജമ്മൂ കാശ്മീരിൽ സൈനീക ഹെലികോപ്റ്റർ തകർന്നു വീണു;  അപകടം ആവർത്തിക്കുമ്പോൾ കൂടുതൽ പരിശോധനയ്ക്ക് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കരസേനയുടെ ഹെലികോപ്റ്റർ ജമ്മു കശ്മീരിൽ തകർന്ന് വീണു. ഉധംപുർ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം.സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുർ ഡി.ഐ.ജി സുലൈമാൻ ചൗധരി അറിയിച്ചു.

ഹെലികോപ്റ്ററിൽ രണ്ട് സൈനികരുണ്ടായിരുന്നുവെന്നും മഞ്ഞ്വീഴ്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.ഓഗസ്റ്റിൽ ജമ്മുവിൽ മറ്റൊരു സൈനിക ഹെലികോപ്റ്റർ തകർന്നു വീണിരുന്നു.

മോശം കാലാവസ്ഥയെ തുടർന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ കുടുതൽ പരിശോധന വേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP