Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സൈനികർക്കൊപ്പം പാട്ടു പാടി നൃത്തം ചെയ്ത് അമേരിക്കൻ സൈനികർ; അമേരിക്കയിൽ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനിക അഭ്യാസത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യൻ സൈനികർക്കൊപ്പം പാട്ടു പാടി നൃത്തം ചെയ്ത് അമേരിക്കൻ സൈനികർ; അമേരിക്കയിൽ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനിക അഭ്യാസത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സൈനികർക്കൊപ്പം പാട്ടു പാടി നൃത്തം ചെയ്യുന്ന അമേരിക്കൻ സൈനികരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിൽ ഇന്ത്യൻ സൈന്യം യുഎസ് സൈനികർക്കൊപ്പം പരിശീലനം ചെയ്യുന്ന വേളയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ത്യൻ സൈന്യത്തിന്റെ 'ബദ്ലുറാം കാ ബാദൻ' എന്ന് തുടങ്ങുന്ന മാർച്ചിങ് ഗാനമാണ് പാടുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അശം റെജിമെന്റിലെ ബദ്ലുറാം എന്ന പട്ടാളക്കാരനെ ആദരമർപ്പിക്കുന്നതാണ് ഈ ഗാനം. വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്ത്വിട്ട വിഡിയോയിൽ ഇന്ത്യൻ അമേരിക്കൻ സൈനികർ ഒരുപോലെ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും കാണാം.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഏറെ ധീരമായിപോരാടിയ ബദ്ലുറാമിനോടുള്ള ആദര സൂചകമായാണ് സൈനികരുടെ ഈ പ്രകടനം. 'യുദ്ധഭ്യാസ്' എന്ന പേരിൽ അമേരിക്കയിലെ വാഷിങ്ടണിൽ നടന്ന സൈനികാഭ്യാസത്തിനിടെയായിരുന്നു സൈനികരുടെ ഈ പ്രകടനം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP