Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അസമിലെ ജോർഹട്ടിൽ കാണാതായ സൈനിക വിമാനത്തിൽ ആകെയുള്ളത് 13 പേർ; ഉച്ചയ്ക്ക ഒരുമണിക്ക് ശേഷം വിമാനത്തിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നില്ല; സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന

അസമിലെ ജോർഹട്ടിൽ കാണാതായ സൈനിക വിമാനത്തിൽ ആകെയുള്ളത് 13 പേർ; ഉച്ചയ്ക്ക ഒരുമണിക്ക് ശേഷം വിമാനത്തിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നില്ല; സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന

മറുനാടൻ മലയാളി ബ്യൂറോ

ജോർഹട്ട്: ഇന്ത്യൻ വ്യോമസേനയുടെ വിമാനം അസമിലെ ജോർഹട്ടിൽ കാണാതായി. ഇന്ന് ഉച്ചയ്ക്ക് 12.25-നാണ് വ്യോമസേനയുടെ AN-32 വിമാനം ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 1 മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ല.

13 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരും ഉൾപ്പെടുന്നു. വിമാനത്തിനായി സുഖോയ് ഉൾപ്പടെ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ് വ്യോമസേന അറിയിച്ചു.

ഒരു മണിക്ക് ഏറ്റവുമൊടുവിൽ സന്ദേശം ലഭിക്കുമ്പോൾ അസമിനും അരുണാചൽ പ്രദേശിനും ഇടയിലായിരുന്നു വിമാനമുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ മെച്ചുക എയർഫീൽഡിലേക്ക് പോവുകയായിരുന്നു വിമാനം.

വിമാനത്തിലേക്ക് തുടർച്ചയായി ബന്ധപ്പെടാൻ പിന്നീട് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറോളം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചത് വിഫലമായതോടെ വ്യോമസേന ഉടനടി തെരച്ചിലിനായി വിമാനങ്ങളെ നിയോഗിച്ചു. അസമിൽ ലഭ്യമായ സുഖോയ് 30 പോർവിമാനങ്ങളും സി - 130 പ്രത്യേക പോർ വിമാനങ്ങളും തെരച്ചിൽ നടത്തുന്ന സംഘത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP