Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ലാഹോറിൽ ഗാന്ധിജയന്തി ആഘോഷിക്കുന്ന കാലം വിദൂരമല്ലെന്ന് ആർ എസ് എസ് നേതാവ്; പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ നിന്നും ഇല്ലാതാകുമെന്നും ഇന്ദ്രേഷ് കുമാർ

ഇന്ത്യ ലാഹോറിൽ ഗാന്ധിജയന്തി ആഘോഷിക്കുന്ന കാലം വിദൂരമല്ലെന്ന് ആർ എസ് എസ് നേതാവ്; പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ നിന്നും ഇല്ലാതാകുമെന്നും ഇന്ദ്രേഷ് കുമാർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പാക്കിസ്ഥാൻ ആറോളം ചെറുപ്രവിശ്യകളായി വിഘടിക്കപ്പെടുമെന്ന സൂചനയുമായി ആർഎസ്എസ് നേതാവ്. അധികം വൈകാതെ ഇന്ത്യ ലാഹോറിൽ ഗാന്ധി ജയന്തി ആഘോഷിക്കുമെന്നാണ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ ഡൽഹിയിൽ നടന്ന ചടങ്ങിൽ പറഞ്ഞത്. 1947ന് മുമ്പ് ലോകഭൂപടത്തിൽ പാക്കിസ്ഥാൻ ഉണ്ടായിരുന്നില്ല. വീണ്ടും അത് സംഭവിക്കാൻ പോകുകയാണ്. വരും വർഷങ്ങളിൽ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മൾ ലാഹോറിൽ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു.

പിന്നീട് പരാമർശത്തിൽ കൂടുതൽ വിശദീകരണം നൽകി. 1971ലെ ബംഗ്ലാദേശ് വിഭജനമുണ്ടായി. പഷ്തുണിസ്ഥാൻ, ബലൂചിസ്ഥാൻ, സിന്ധ് എന്നിവ പാക്കിസ്ഥാനിൽ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാൻ ഖാൻ മുസഫറാബാദിൽ റാലി നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP