Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

കോവിഡിനെ അതിജീവിച്ച് ഇന്ത്യ കുതിക്കുക അഞ്ച് ട്രില്ല്യൺ സാമ്പത്തിക ശേഷിയിലേക്ക്; സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി; എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി

കോവിഡിനെ അതിജീവിച്ച് ഇന്ത്യ കുതിക്കുക അഞ്ച് ട്രില്ല്യൺ സാമ്പത്തിക ശേഷിയിലേക്ക്; സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി; എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ കോവിഡിനെ അതിജീവിക്കുമെന്നും വാക്സിൻ എല്ലാ ജനങ്ങൾക്കും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇം​ഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി രാജ്യം കോവിഡ് ഭീഷണിയെ അതിജീവിച്ച് മുന്നോട്ട് കുതിക്കും എന്ന് വ്യക്തമാക്കിയത്. കോവിഡ് വാക്സിൻ എല്ലാ ജനങ്ങൾക്കും ഒരുപോലെ ഉറപ്പാക്കും. 2024 ൽ ഇന്ത്യ അഞ്ച് ട്രില്ല്യൺ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളും ഉണർന്നു പ്രവർത്തിക്കണം. ലക്ഷ്യത്തിലെത്തുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ ആശങ്കകളോട് മുഖം തിരിച്ചിട്ടില്ല. കാർഷിക മേഖലയിലെ പരിഷ്ക്കാരങ്ങളുടെ നേട്ടം ബിജെപിക്ക് ലഭിക്കാതിരിക്കാനാണ് കാർഷിക നിയമങ്ങളെ പ്രതിപക്ഷം എതിർക്കുന്നതെന്നും മോദി പറഞ്ഞു.

സാമ്പത്തിക മേഖലക്ക് ഇരട്ടിപ്രഹരമായിരുന്നു കോവിഡ് മഹാമാരി. 'സാമ്പത്തികരംഗത്തെ ഇപ്പോഴത്തെ സാഹചര്യമാകില്ല അടുത്ത വർഷങ്ങളിൽ. സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരും. ആത്മവിശ്വാസമില്ലാത്തവരുടെ വാക്കുകൾക്ക് സർക്കാർ ചെവികൊടുക്കുന്നില്ല. 2024ൽ അഞ്ച് ട്രില്ല്യൺ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. തീരുമാനങ്ങൾ നടപ്പാക്കിയ ചരിത്രമാണ് തന്റെ സർക്കാരിനുള്ളതെന്നും അത് ജനങ്ങൾക്ക് അറിയാമെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ആഘാതത്തിൽ‌നിന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്. സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരും. ഉൽപാദന, നിക്ഷേപക രംഗങ്ങളിൽ ഇന്ത്യയെ ഒന്നാം നമ്പർ കേന്ദ്രമാക്കി മാറ്റും. ലോകം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു. മറ്റുള്ളവരുടെ നഷ്ടത്തിൽനിന്ന് ലാഭമുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് ചൈനയുമായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിനു മോദി പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ശുഭപ്രതീക്ഷ പുലർത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാൻ തയ്യാറെടുക്കുകയും ചെയ്തു. ശാസ്ത്രീയമായ പ്രതിരോധനടപടികൾ സമയോചിതമായി നടപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

കോവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കി. ആഘോഷങ്ങൾക്ക് ഇറങ്ങാതെ ജാഗ്രത തുടരണം. കാർഷികമേഖലയിലെ ഉയർന്ന ഉൽപാദനം, വിദേശനിക്ഷേപം, വാഹനവിപണി, നിർമ്മാണരംഗം, ഇപിഎഫ്ഒ വരിക്കാരുടെ എണ്ണത്തിലെ വർധന എന്നിവ സാമ്പത്തിക മേഖലയിലെ തിരിച്ചുവരവിന്റെയും തൊഴിൽരംഗത്തെ ഉണർവിന്റെയും ലക്ഷണങ്ങളാണ്. കാർഷിക തൊഴിൽമേഖലയിലെ നിയമ പരിഷ്കാരങ്ങളെ മോദി ശക്തമായി ന്യായീകരിച്ചു. പരിഷ്കാരങ്ങൾ വേണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നതാണ്. പ്രതിപക്ഷവും ഇക്കാര്യങ്ങൾ ഉന്നയിച്ച് വോട്ടുതേടിയിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനു വേണ്ട നടപടികൾ കൃത്യമായ സമയത്ത് സ്വീകരിക്കുമെന്ന് ഉത്തേജന പാക്കേജുകൾ തുടരുമോയെന്ന ചോദ്യത്തോട് മോദി പ്രതികരിച്ചു.

ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് പ്രധാന ചർച്ച. അതിനിടെയാണ് സാമ്പത്തികരംഗം കരുത്താർജ്ജിക്കുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP