Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202116Saturday

ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു; ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തിയത് 246 യാത്രക്കാരുമായി

ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു; ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തിയത് 246 യാത്രക്കാരുമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽ​ഹി: 16 ദിവസത്തിന് ശേഷം ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽ​ഹിയിലെത്തി. ഭാഗികമായാണ് ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചത്.

ഡിസംബർ 23 നാണ് അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്. ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സർവീസ് താത്കാലികമായി റദ്ദാക്കിയത്. ഈ സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചിരുന്നു. ജനുവരി 23 വരെ ആഴ്ചയിൽ 15 സർവീസുകൾ മാത്രമായി പരിമിതപ്പെടുത്തും. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാകും സർവീസുണ്ടാകുകയെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്.യുകെയിൽ നിന്നുള്ള ഭൂരിഭാഗം വിമാന സർവീസും ഡൽഹിയിലേക്കും മുംബൈയിലേക്കുമാണ് ചർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP