Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു.എസിൽ നിന്നും ആക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാൻ വാങ്ങാനൊരുങ്ങി ഇന്ത്യൻ സൈന്യം; ചൈനയുമായി അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ അതീവ കരുതലുമായി സേന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യു.എസിൽ നിന്നും ആക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാൻ വാങ്ങാനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. ചെനയുമായി അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഡ്രോണുകൾ വാങ്ങാൻ നീക്കം നടക്കുന്നത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന മീഡിയം ആൾട്ടിട്യൂഡ് ലോങ് എൻഡുറൻസ് (MALE) പ്രെഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാനാണു നീക്കം.

ഉയർന്ന് പറന്ന് നിരീക്ഷണം നടത്താനും ആക്രമിക്കാനും പ്രെഡേറ്റർ- ബി ഡ്രോണുകൾക്ക് കഴിയും. നിലവിൽ ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ഇസ്രയേൽ നിർമ്മിത ഹെറോൺ ഡ്രോണുകളാണ്. സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിൽ ഇവ ഉപയോഗിച്ചാണു സൈന്യം ചൈനീസ് നീക്കങ്ങൾ മനസിലാക്കുന്നത്.

ചൈനയുടെ പക്കൽ വിങ് ലൂങ്-2 ഡ്രോണുകളുണ്ട്. ഇവ നിരീക്ഷണത്തിനും ആക്രമണത്തിനും ശേഷിയുള്ളതാണ്. ഇവയിൽ നാലെണ്ണം പാക്കിസ്ഥാനു വിൽക്കാനുള്ള നടപടിയുമായി ചൈന മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ യുഎസ് ഡ്രോണുകൾ വാങ്ങാൻ ശ്രമം നടത്തുന്നത്. ഇറാഖ്, അഫ്ഗാൻ, സിറിയൻ യുദ്ധങ്ങളിൽ അമേരിക്ക വ്യോമാക്രമണത്തിന് പ്രെഡേറ്റർ ബി ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP