Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാതിലുകൾ എല്ലാം അടയുന്നു; ജോധ്പൂർ- കറാച്ചി താർ എക്സ്‌പ്രസും ഇന്ത്യ റദ്ദ് ചെയ്തതോടെ നിലച്ചത് ഇന്ത്യാ-പാക് ഉപരിതല ഗതാഗതം പൂർണ്ണമായും; നിർത്തലാക്കിയത് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഉൾപ്പെടെ

വാതിലുകൾ എല്ലാം അടയുന്നു; ജോധ്പൂർ- കറാച്ചി താർ എക്സ്‌പ്രസും ഇന്ത്യ റദ്ദ് ചെയ്തതോടെ നിലച്ചത് ഇന്ത്യാ-പാക് ഉപരിതല ഗതാഗതം പൂർണ്ണമായും; നിർത്തലാക്കിയത് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഉൾപ്പെടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നയതന്ത്ര ബന്ധം മോശമായതിനെ തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള താർ എക്സ്‌പ്രസിന്റെ സർവീസും ഇന്ത്യ നിർത്തിവെച്ചു. രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താർ എക്സ്‌പ്രസിന്റെ സർവ്വീസാണ് ഇന്ത്യ നിർത്തിവെച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരേയും കറാച്ചിയിലേക്കുള്ള താർ എക്സ്‌പ്രസ് സർവ്വീസ് നടത്തില്ലെന്നും ഇന്നത്തെ സർവ്വീസ് ഉൾപ്പെടെ റദ്ദാക്കിയതായും നോർത്ത് വെസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ വ്യക്തമാക്കി.

പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള താർ എക്സ്പ്രസ് സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ റദ്ദാക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. 45 പേർ മാത്രമാണ് പാക്കിസ്ഥാനിലേക്കുള്ള തീവണ്ടിയിൽ നിലവിൽ ടിക്കറ്റ് ബുക്കുചെയ്തിട്ടുള്ളതെന്നും നോർത്ത് വെസ്റ്റ് റെയിൽവെയ്സ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അഭയ് ശർമ വ്യക്തമാക്കി. 41 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം 2006 ഫെബ്രുവരി 18 നാണ് താർ എക്സ്പ്രസ് വീണ്ടും സർവീസ് പുനഃരാരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് താർ എക്സ്പ്രസ് പുറപ്പെടാറുള്ളത്.

ജോധ്പൂരിലേക്കുള്ള തീവണ്ടി പാക്കിസ്ഥാൻ നേരത്തെതന്നെ നിർത്തലാക്കിയിരുന്നു. തീവണ്ടി സർവീസ് ഇനി ഉണ്ടാകില്ലെന്ന് പാക്കിസ്ഥാൻ റെയിൽവെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഓഗസ്റ്റ് ഒമ്പതിന് ഇസ്ലാമാബാദിൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാക്കിസ്ഥാൻ തരംതാഴ്‌ത്തിയതിന് പിന്നാലെ ആയിരുന്നു പ്രഖ്യാപനം. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയതിന പിന്നാലെയാണ് നയതന്ത്രബന്ധം പാക്കിസ്ഥാൻ തരംതാഴ്‌ത്തിയത്. ഉഭയകക്ഷി വ്യാപരവും നിർത്തിവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP