Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൈലറ്റുമാരെ കസ്റ്റഡയിലെടുത്തെന്ന അവകാശവാദം; പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ; നടപടി ചർച്ചയ്ക്ക് തയാറാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതിന് പിന്നാലെ

പൈലറ്റുമാരെ കസ്റ്റഡയിലെടുത്തെന്ന അവകാശവാദം; പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ; നടപടി ചർച്ചയ്ക്ക് തയാറാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ.  വിദേശകാര്യമന്ത്രാലയമാണ് പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയ്യീദ് ഹൈദർ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചു വരുത്തിയത്. രണ്ടു പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു പിന്നാലെ പാക് ഹൈക്കമീഷണറെ ഇന്ത്യ വിളിച്ചുവരുത്തുകയായിരുന്നു.

ഇതോടൊപ്പമാണ് യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്നും ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്. നേരത്തെ പുൽവാമ ആക്രമണം നടന്നതിന് പിന്നാലെ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

സമാനമായ രീതിയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ശേഷം ഇന്ത്യയിലെ ഹൈക്കമ്മീഷണറെ അവർ അവിടേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയിദ് ഹൈദർ ഷായെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പാക് നടപടിയിൽ ഇന്ത്യ ശക്തമായി അപലപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP