Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണം; ലഹോറിലെ പ്രസിദ്ധമായ നങ്കന സാഹിബ് ഗുരുദ്വാരയിലെ ആക്രമണം പ്രകോപനം കൂടാതെയെന്നും സോണിയാ ഗാന്ധി

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണം; ലഹോറിലെ പ്രസിദ്ധമായ നങ്കന സാഹിബ് ഗുരുദ്വാരയിലെ ആക്രമണം പ്രകോപനം കൂടാതെയെന്നും സോണിയാ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പാക്കിസ്ഥാന് മേൽ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലഹോറിലെ പ്രസിദ്ധമായ നങ്കന സാഹിബ് ഗുരുദ്വാരയിലെ ജനക്കൂട്ടം ആക്രമണത്തിൽ കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ സർക്കാർ ഇടപെടണമെന്നും സോണിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവും കൂടാതെയാണ് വളരെ പരിശുദ്ധമായ ഗുരുദ്വാരയ്ക്കു നേരേ ആക്രമണം ഉണ്ടായതെന്നു സോണിയ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച വൈകിട്ടാണ് സിഖ് മത സ്ഥാപകനും ആദ്യ ഗുരുവുമായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരയിൽ ഒരു സംഘം ആളുകൾ കല്ലേറ് നടത്തിയത്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ ഗുരുദ്വാരയ്ക്കു നേരേ ആക്രമണം ഉണ്ടായെന്ന വാർത്ത പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. ഗുരുദ്വാരയ്ക്കുള്ളിലെ പവിത്രമായ വസ്തുക്കൾക്ക് കേടുപാടുകൾ സംവിച്ചിട്ടില്ലെന്നും നാശനഷ്ടമുണ്ടായെന്ന വാർത്തകൾ തെറ്റാണെന്നും പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസ് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിനുനേർക്ക് അതിക്രമം നടന്നെന്നും സിഖ് സമുദായാംഗങ്ങൾക്കു സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയ സംഭവമാണ് പ്രദേശത്തെ സംഘർഷത്തിനു പിന്നിലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നങ്കന സാഹിബ് നഗരത്തിൽ രണ്ടു മുസ്ലിം സംഘടനകൾ തമ്മിൽ ചില സംഘർഷം ഉണ്ടായെന്നും പഞ്ചാബ് പ്രവിശ്യ സർക്കാർ അന്വേഷണം നടത്തുകയാണെന്നും പാക്കിസ്ഥാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഒരു ചായക്കടയിലാണ് വഴക്കുണ്ടായത്. ജില്ലാ ഭരണകൂടം ഉടൻതന്നെ ഇടപെട്ട് പ്രശ്‌നക്കാരെ അറസ്റ്റ് ചെയ്തു. പ്രാദേശികമായ ഈ വിഷയം വർഗീയമാക്കി മാറ്റുകയാണ് ചിലരെന്നും ഗുരുദ്വാരയുടെ നേർക്ക് ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP