Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇറാനിലേക്ക് പോകുന്നത് 1200ഓളം വരുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ; വിമാനം തിരിച്ചെത്തുക നാളെ രാവിലെ 9.30 ന് ഹിൻഡൻ വ്യോമസേനാ താവളത്തിൽ

സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇറാനിലേക്ക് പോകുന്നത് 1200ഓളം വരുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ; വിമാനം തിരിച്ചെത്തുക നാളെ രാവിലെ 9.30 ന് ഹിൻഡൻ വ്യോമസേനാ താവളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി സൈനിക വിമാനം ഇറാനിലേക്ക്. കൊറോണ ബാധ പടർന്ന് പിടിച്ചതോടെ ഇറാനിൽ അകപ്പെട്ടുപോയ 1200ഓളം ആളുകളെ തിരികെ എത്തിക്കാനാണ് സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇറാനിലേക്ക് പോകുന്നത്. വിദ്യാർത്ഥികളും തീർത്ഥാടകരുമാണ് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ അധികവും. രാത്രി പുറപ്പെട്ട വിമാനം പുലർച്ചെ രണ്ടിന് ടെഹ്റാനിൽ എത്തും. രാവിലെ 4.30ന് അവിടെനിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന വിമാനം രാവിലെ 9.30 ന് ഹിൻഡൻ വ്യോമസേനാ താവളത്തിൽ എത്തിച്ചേരും.

വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ വിങ് കമാൻഡർ കരൻ കപൂർ പറഞ്ഞു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ ഒഴിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ സഹകരണം ലഭിച്ചാൽ പരിശോധനാ സൗകര്യം അവിടെതന്നെ ഒരുക്കുമെന്നും ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ അവിടെതന്നെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്ന് ഇന്ത്യ നേരത്തെ രണ്ട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാരെ ഒഴിപ്പിച്ചിരുന്നു. 767 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്. അവരെയെല്ലാം ക്വാറന്റൈൻ ചെയ്തിരുന്നുവെങ്കിലും പിന്നീട് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ എല്ലാവരെയും വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP