1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

പത്താൻകോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുണൈറ്റഡ് ജിഹാദ് കൗൺസിൽ; വ്യോമതാവളം ആക്രമിച്ചത് കൗൺസിലിന്റെ ഹൈവേ സ്‌ക്വാഡെന്ന അവകാശവാദം തള്ളി കേന്ദ്രസർക്കാരും; ആക്രമണം നടത്തിയതു ജയ്‌ഷെ മുഹമ്മദ്; അവശേഷിച്ച രണ്ടു ഭീകരരെയും സൈന്യം വധിച്ചു

January 04, 2016 | 05:56 PM IST | Permalink



പത്താൻകോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുണൈറ്റഡ് ജിഹാദ് കൗൺസിൽ; വ്യോമതാവളം ആക്രമിച്ചത് കൗൺസിലിന്റെ ഹൈവേ സ്‌ക്വാഡെന്ന അവകാശവാദം തള്ളി കേന്ദ്രസർക്കാരും; ആക്രമണം നടത്തിയതു ജയ്‌ഷെ മുഹമ്മദ്; അവശേഷിച്ച രണ്ടു ഭീകരരെയും സൈന്യം വധിച്ചു

മൊഹാലി: പത്താൻകോട്ടിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗൺസിൽ എന്ന സംഘടന ഏറ്റെടുത്തു. തങ്ങളുടെ ഹൈവേ സ്‌ക്വാഡാണു വ്യോമതാവളത്തിൽ ആക്രമണം നടത്തിയതെന്നു കൗൺസിൽ അവകാശപ്പെട്ടു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന യുജെസിയുടെ അവകാശവാദം കേന്ദ്രസർക്കാർ തള്ളി. ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയാണ് വ്യോമസേനാതാവളം ആക്രമിച്ചതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി.

പത്താൻകോട്ടിൽ വ്യോമസേനാതാവളത്തിൽ അവശേഷിച്ച രണ്ടു ഭീകരരെയും വധിച്ചതായാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതോടെ ആക്രമണത്തിനെത്തിയ ആറു ഭീകരരും കൊല്ലപ്പെട്ടു. ഇന്നു സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്‌പ്പിലും സ്‌ഫോടനങ്ങളിലും രണ്ടു ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഒരുഭീകരന്റെ ശരീരം ചിന്നിച്ചിതറിയ നിലയിലാണെന്നും മറ്റൊരു ഭീകരന്റെ മൃതദേഹം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ട് സംഘങ്ങളായാണ് ഭീകരർ ആക്രമണം നടത്തിയത് എന്നാണ് സുരക്ഷാ സൈന്യത്തിന്റെ വിലയിരുത്തൽ.

അതിനിടെ, പത്താൻകോട്ടിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ പഞ്ചാബിൽ ആയുധങ്ങളുമായി മൂന്നുപേർ പിടിയിലായി. പാക്കിസ്ഥാനിൽ നിന്നുള്ള സിം കാർഡുകളും ഇവരുടെ പക്കൽ നിന്നു കണ്ടെടുത്തു. പാക്കിസ്ഥാൻ, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ നിർമ്മിച്ച ആയുധങ്ങളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. എകെ 47 തോക്കുകളും തിരകളും അന്വേഷണസംഘം കണ്ടെടുത്തു. അറസ്റ്റിലായവർക്ക് പത്താൻകോട്ടിൽ ആക്രമണം നടത്തിയ ഭീകരരുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇന്നുച്ചയ്ക്കും പത്താൻകോട്ടിൽ സ്‌ഫോടനമുണ്ടായി. ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിനു സമീപത്താണു സ്‌ഫോടനമുണ്ടായത്. രാജ്യത്തെ മൂന്ന് ദിവസം മുൾമുനയിൽ നിർത്തുകയായിരുന്നു പഞ്ചാബിലെ പത്താൻകോട്ട് ആക്രമണം. കാശ്മീരിലെ തീവ്രവാദികളുടെ കൂട്ടായ്മയായ 'ഹൈവേ സ്‌ക്വാഡ്' ആണ് ആക്രമണം നടത്തിയതെന്നാണ് യു.ജെ.സി വക്താവ് സയ്യദ് സദാഖത്ത് ഹുസൈൻ പ്രസ്താവനയിൽ അറിയിച്ചത്.

കാശ്മീരിലെ തീവ്രവാദികൾക്ക് അതിസുരക്ഷയുള്ള ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കടന്നു കയറാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് പത്താൻകോട്ടിലെ ആക്രമണം തെളിയിക്കുന്നതെന്നും ഹുസൈൻ പറഞ്ഞു. പാക്കിസ്ഥാനെ കുറിച്ചുള്ള പേടി കൊണ്ട് ഇന്ത്യയിലെ സർക്കാരും മാദ്ധ്യമങ്ങളും കഷ്ടപ്പെടുകയാണ്. ഇന്ത്യയിലുണ്ടാവുന്ന എല്ലാ ആക്രമണങ്ങൾക്കും പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയ്ക്ക് കാശ്മീരിലെ സ്വാതന്ത്ര്യസമരത്തെ മോശമാക്കി കാണിക്കാൻ കഴിയില്ല. മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ഭാവിയിൽ അവർക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

കാശ്മീരിലെ തീവ്രവാദികൾ കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ സേനയ്‌ക്കെതിരായി പോരാടുന്നു. ഇക്കാലമത്രയും കാശ്മീർ മോചന പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ എല്ലാ വഴികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. കാശ്മീരിലെ തീവ്രവാദികൾക്ക് അതിസുരക്ഷയുള്ള ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കടന്നു കയറാൻ യാതൊരു പ്രയാസവും ഇല്ലെന്നാണ് പത്താൻകോട്ടിലെ ആക്രമണം തെളിയിക്കുന്നത്. പാക്കിസ്ഥാനെ പഴി ചാരുന്നതിന് പകരം ഇന്ത്യ ചുവരെഴുത്ത് മനസിലാക്കണം. കാശ്മീരിലെ ജനങ്ങൾക്ക് അവരുടെ വിധി നിർണയിക്കാനുള്ള അവസരം ഇന്ത്യ നൽകണമെന്നും ഹുസൈൻ പ്രസ്താവനയിൽ പറയുന്നു.

മൂന്നാം ദിനവും ശക്തമായ ഏറ്റുമുട്ടലാണ് പത്താൻകോട്ടിൽ നടന്നത്. വ്യോമ താവളത്തിനുള്ളിൽ നിന്ന് വെടിവയ്‌പ്പിന്റെ ശബ്ദം കേൾക്കുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിന്റെ വടക്കൻ പ്രവിശ്യയിൽ മസാരെ ഷെരീഫ് നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയുള്ള ആക്രമണം തുടരുകയാണ്.

രാത്രിയായതോടെ ഭീകരരുടെ ഭാഗത്തുനിന്നുള്ള ചെറുത്തുനിൽപ്പ് ഇല്ലാതായെങ്കിലും ഇവർ ഉണ്ടെന്ന് സംശയിക്കുന്ന മേഖല വളഞ്ഞ് ശക്തമായ പ്രത്യാക്രമണത്തിന് സർവസജ്ജമായി തയാറായിരിക്കുകയാണ് സേന. ഇതിനിടെ ആക്രമണത്തിനിടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രതിരോധമന്ത്രാലയം മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി. സൈനിക വേഷത്തിൽ താവളത്തിനുള്ളിൽ പ്രവേശിച്ച ഭീകരരിൽ നാലുപേരെ ആദ്യദിനം തന്നെ വധിച്ചിരുന്നു. ഏഴു സൈനികരും ജീവൻ വെടിഞ്ഞു.

അതേസമയം, ഭീകരാക്രമണ വിഷയം പാക്കിസ്ഥാൻ സർക്കാരിനോട് ഇന്ത്യ ഉന്നയിക്കും. എഴുപത്തിരണ്ടു മണിക്കൂറിനുള്ളിൽ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിനാകും ആവശ്യപ്പെടുക. രഹസ്യന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളും ഭീകരസംഘടനയ്‌ക്കെതിരെ ശേഖരിച്ച വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തി നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകുന്നതും പാക്കിസ്ഥാന്റെ നിലപാട് അറിഞ്ഞ ശേഷമേ അന്തിമമായി ഇന്ത്യ തീരുമാനിക്കൂ.

പത്താൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനം റദ്ദാക്കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. പത്താൻകോട്ടിൽ ഇപ്പോൾ നടക്കുന്ന സൈനിക നടപടികളും അഫ്ഗാനിലുണ്ടായ സംഭവങ്ങളും വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചത്.

ഉയർന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി നാളെ തുടങ്ങേണ്ട ചർച്ചയാണ് ഡോവൽ റദ്ദാക്കിയത്. രണ്ടു ദിവസമായിരുന്നു ഡോവലിന്റെ ചൈനീസ് സന്ദർശനം. ഇത് പിന്നീട് നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അഫ്ഗാനിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നു രാവിലെയും ശക്തമായ വെടിവയ്‌പ്പും സ്‌ഫോടനവും ഉണ്ടായി. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്കും രണ്ടു നാട്ടുകാർക്കും പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. കോൺസുലേറ്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച സംഘം വളപ്പിൽ സ്‌ഫോടനവും വെടിവയ്പും നടത്തി.

അക്രമികൾ ഇരുപതു മിനിറ്റോളം വെടിവയ്‌പ്പു നടത്തിയതായി കോൺസുലേറ്റ് ജനറൽ ബി.ഭാസ്‌കർ പറഞ്ഞു. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നാണ് ആക്രമണം തുടങ്ങിയത്. അതേസമയം, ആക്രണത്തിൽ ഇന്ത്യക്കാർക്ക് ആർക്കും പരുക്കേറ്റതായി വിവരമില്ലെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഭീകര ആക്രമണത്തിനു തൊട്ടുപിന്നാലെ നടന്ന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇന്ത്യ നിർമ്മിച്ചു നൽകിയ അഫ്ഗാൻ പാർലമെന്റു മന്ദിരം ഡിസംബർ 25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ
19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ
'ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ അനുഭവം ഓർക്കുക; ഇന്ന് കഅബ നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു; പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്; ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും പള്ളിയാണ്, ഇൻഷാ അള്ളാ ഭാവിയിലും അങ്ങനെ ആയിരിക്കും'; വിവാദ പ്രസ്താവനയുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും