Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റർനെറ്റ് സെൻസർഷിപ്പിലേക്ക് കടന്ന് മോദി സർക്കാർ; 32 വെബ്‌സൈറ്റുകൾക്ക് പൂട്ടു വീഴുന്നു

ഇന്റർനെറ്റ് സെൻസർഷിപ്പിലേക്ക് കടന്ന് മോദി സർക്കാർ; 32 വെബ്‌സൈറ്റുകൾക്ക് പൂട്ടു വീഴുന്നു

ന്യൂഡൽഹി: ഇന്റർനെറ്റ് സെൻസർഷിപ്പിനു പേരുകേട്ട ചൈനയ്ക്കു പിന്നാലെ ഇന്ത്യയും വിവിധ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. പ്രമുഖ വെബ്‌സൈറ്റുകൾ ഉൾപ്പെടെ 32 എണ്ണത്തിനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

പ്രമുഖ വീഡിയോ വെബ്‌സൈറ്റായ വിമിയോ അടക്കമുള്ളവയ്ക്കാണ് നിരോധനം വരുന്നത്. ടെലികോം വകുപ്പാണ് വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ വിമിയോ, പ്രോഗ്രാമിങ് കോഡ് ഷെയർ ചെയ്യാനായി വെബ് ഡവലപ്പേഴ്‌സ് ഉപയോഗിക്കുന്ന ജിറ്റ്ഹബ്, റിസർച്ച് വെബ്‌സൈറ്റായ ഇന്റർനെറ്റ് അർക്കൈവ് ഡോട് ഒആർജി എന്നിവയടക്കമുള്ള വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തത്.

ടെലികോം ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ പുറത്തിറക്കിയ സർക്കുലറിന്റെ ചുവട് പിടിച്ചാണ് വെബ്‌സൈറ്റുകൾ നിരോധിച്ചത് എന്നാണ് സൂചന. എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ടെലികോം ഡിപ്പാർട്ട്‌മെന്റ് അയച്ച കത്തിന്റെ പകർപ്പ് ഇതിനകം തന്നെ ഇന്റർനെറ്റിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റിയുടെ പോളിസി ഡയറക്ടർ പ്രാനേഷ് പ്രകാശാണ് ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ജസ്റ്റ്‌പേസ്റ്റ്. ഇറ്റ്, പേസ്റ്റ്ബിൻ, ഡെയ്‌ലി മോഷൻ തുടങ്ങിയവയും ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടും. സൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ട വിവരം സൈറ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പേസ്റ്റ്ബിന്നും, നിരവധി പരാതികൾ ഇന്ത്യയിൽ നിന്നും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇന്റർനെറ്റ് അർക്കൈവ് ഡോട് ഒആർജി വെബ്‌സൈറ്റ് അധികൃതരും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP