Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെഹുൽ ചോക്‌സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആന്റിഗ്വയോട് ആവശ്യപ്പെട്ട് ഇന്ത്യ; തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൗരത്വം നൽകില്ലായിരുന്നുവെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ; നിയമാനുസൃതമായി ആവശ്യപ്പെട്ടാൽ നീരവ് മോദിയേയും ചോക്‌സിയേയും ഇന്ത്യയ്ക്ക് വിട്ടു തരുമെന്നും ഗസ്സ്റ്റൺ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആന്റിഗ്വയിലേക്ക് കടന്ന വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ഇന്ത്യ. പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ ചോക്‌സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വാക്കാലും കത്തിലൂടെയും ആന്റിഗ്വയ്ക്ക് അപേക്ഷ നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിൽ ചോക്‌സി ഉണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ ആന്റിഗ്വൻ സർക്കാരിനു മുന്നറിയിപ്പു നൽകുകയും ചോക്‌സി അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.

കര-വായു-ജല മാർഗങ്ങളിലൂടെ ചോക്‌സി രക്ഷപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട് ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഇന്ന് ആന്റിഗ്വ അധികൃതരെ കാണും. വ്യാപാര ആവശ്യങ്ങൾക്കുവേണ്ടി നിയമവിധേയമായാണു താൻ കഴിഞ്ഞ വർഷം ആൻഡ്വിഗ പൗരത്വം എടുത്തതെന്നു മെഹുൽ ചോക്‌സി നേരത്തേ വ്യക്തമാക്കിയിരുന്നു. ആൻഡ്വിഗയിൽ പൗരത്വം ഉള്ളവർക്കു 132 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്നതു വ്യാപാര വികസനത്തിനു പ്രയോജനപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്നും ചോക്‌സിയുടെ അഭിഭാഷകൻ അറിയിച്ചു.

ചോക്‌സി തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൗരത്വം നൽകില്ലായിരുന്നെന്നാണ് ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റൻ ബ്രൗൺ ഒരു ടിവി അഭിമുഖത്തിൽ അറിയിച്ചത്. ആൻഡ്വിഗ പൗരത്വം നൽകുന്ന സമയത്ത് ചോക്‌സിയുടെ പേരിൽ ഇന്റർപോൾ റെഡ് നോട്ടിസ് ഇല്ലായിരുന്നു. നിയമാനുസൃതമായി ഇന്ത്യ ആവശ്യപ്പെട്ടാൽ മോദിയെയും ചോക്‌സിയെയും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുന്നതു പരിഗണിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിനാലായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി ചോക്‌സിയുടെ സഹോദരീപുത്രനാണ്. വിദേശത്തേക്കു മുങ്ങിയ ഇരുവരുടെയും പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കിയിട്ടും അവർ നിർബാധം വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുന്നത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP