Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സമുദ്രാതിർത്തി ലംഘിച്ചാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി; വിവാദ പ്രസ്താവന മോദിയുടെ ലങ്കൻ സന്ദർശനത്തിന് ഒരാഴ്‌ച്ച മുമ്പ്

സമുദ്രാതിർത്തി ലംഘിച്ചാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി; വിവാദ പ്രസ്താവന മോദിയുടെ ലങ്കൻ സന്ദർശനത്തിന് ഒരാഴ്‌ച്ച മുമ്പ്

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കുമെന്ന ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ പ്രസ്താവന വിവാദമായി. ഒരു ചാനൽ അഭിമുഖത്തിനിടെയാണ് വിക്രമസിംഗ വിവാദ പ്രസ്താവന നടത്തിയത്. വെടിവെയ്‌പ്പ് ഒഴിവാക്കാതിരിക്കണമെങ്കിൽ അതിർത്തി ലംഘിക്കാതിരിക്കുകയാണ് വേണ്ടതെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള ചർച്ച നടക്കുന്ന അവസരത്തിലാണ് വിക്രമസിംഗയുടെ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്ക സന്ദർശിക്കാനിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്. വിവാദ പ്രസ്താവനയോട് സംയമനത്തോടെയാണ് ഇന്ത്യ പ്രതികരിച്ചത്.

ആരെങ്കിലും തന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ അവരെ വെടിവയ്ക്കാൻ അവകാശമുണ്ട്. വെടിയേറ്റ് അക്രമി മരിച്ചാൽ തനിക്ക് നിയമ പരിരക്ഷയുണ്ടായിരിക്കുമെന്നും ശ്രീലങ്കൻ നിലപാട് വ്യക്തമാക്കി റെനിൽ തമിഴ് ചാനൽ തന്തിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ ജാഫ്‌നയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. ഇന്ത്യക്കാർ സ്വന്തം അതിർത്തിക്കുള്ളിൽ നിൽക്കണം. അതിർത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുന്നത് മനുഷ്യാവകാശലംഘനമല്ല എന്നും റെനിൽ കൂട്ടിച്ചേർത്തു. കച്ചത്തീവിനെ കുറിച്ചുള്ള വിവാദം അവസാനിച്ചതാണ്. അത് ശ്രീലങ്കയുടെ ഭാഗമാണെന്ന് ഇന്ത്യയും അംഗീകരിച്ചതായാണ് മനസ്സിലാക്കുന്നത്. ബാക്കിയെല്ലാം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ഇന്ത്യയുമായും ചൈനയുമായും ശ്രീലങ്കയുടെ ബന്ധം വ്യത്യസ്തമാണെന്ന് റെനിൽ വിക്രമ സിംഗെ പ്രതികരിച്ചു. 2009 ൽ എൽടിടിക്കെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായം വിസ്മരിക്കനാവില്ല. അതേസമയം, തമിഴ് വംശജരെ ശ്രീലങ്കൻ സർക്കാർ കൂട്ടക്കൊല ചെയ്തുവെന്ന വടക്കൻ പ്രവിശ്യ പാസാക്കിയ പ്രമേയത്തെ അദ്ദേഹം എതിർത്തു. യുദ്ധത്തിൽ എല്ലാ വിഭാഗത്തിലുള്ളവരും മരിച്ചു. തമിഴരുടെയത്രയും തന്നെ മുസ്ലീങ്ങളും സിംഹളരും മരിച്ചിട്ടുണ്ട്.

2005 തെരഞ്ഞെടുപ്പിൽ മഹീന്ദ രജപക്‌സെ എൽടിടി നേതാവ് വേലുപ്പിള്ള പ്രഭാകരന് പണം നൽകിയെന്നും വിക്രമസിംഗെ ആരോപിച്ചു. അന്ന് ജാഫ്‌നയിലുള്ളവരെ വോട്ടുചെയ്യാൻ അനുവദിച്ചിരുന്നുവെങ്കിൽ 2009 യുദ്ധം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിക്രമസിംഗയുടെ പ്രസ്താവന വിവാദമായതോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഈ വിഷയം മനുഷ്യത്വപരമായി കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും വൈകാരികമായി കാണരുതെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്‌ബറുദ്ദീൻ പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്യ പ്രശ്‌നം പരിഹരിക്കാനായി ഇടപെടുമെന്നും അക്‌ബറുദ്ദീൻ പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP