Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

വീരചരമം പ്രാപിച്ച സൈനികരുടെ മൃതദേഹ പേടകങ്ങൾ സ്വയം തോളിലേറ്റി ആദരവ് അറിയിച്ച് രാജ്‌നാഥ് സിങ്; രാജ്യം കൂടെയുണ്ടെന്നും എല്ലാ സഹായവും നൽകുമെന്നും അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി; ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഉറപ്പ്; മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും; ഗുരുതരമായി പരിക്കേറ്റവർക്കും ആധുനിക ചികിത്സ രാജ്യ തലസ്ഥാനത്ത്; ധീര സഹപ്രവർത്തകർക്ക് കണ്ണീരോടെ വിടചൊല്ലി കശ്മീരിലെ സേനയും പൊലീസും

വീരചരമം പ്രാപിച്ച സൈനികരുടെ മൃതദേഹ പേടകങ്ങൾ സ്വയം തോളിലേറ്റി ആദരവ് അറിയിച്ച് രാജ്‌നാഥ് സിങ്; രാജ്യം കൂടെയുണ്ടെന്നും എല്ലാ സഹായവും നൽകുമെന്നും അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി; ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഉറപ്പ്; മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും; ഗുരുതരമായി പരിക്കേറ്റവർക്കും ആധുനിക ചികിത്സ രാജ്യ തലസ്ഥാനത്ത്; ധീര സഹപ്രവർത്തകർക്ക് കണ്ണീരോടെ വിടചൊല്ലി കശ്മീരിലെ സേനയും പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഇന്നലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച സൈനികർക്ക് രാജ്യത്തിന്റെ ആദരം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മുതിർന്ന സേനാ ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ സൈനികരുടെ മൃതദേഹ പേടകങ്ങളിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു.

സൈനികർക്ക് രാജ്യത്തിന്റെ അന്തിമോപചാരം അർപ്പിച്ച ചടങ്ങിനു ശേഷം സൈനികരുടെ മൃതദേഹ പേടകം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും അവർക്കൊപ്പമെന്ന് പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാരിനു വേണ്ടി സൈനികരുടെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷമാണ് കശ്മീർ ഡിജിപി ദിൽബഗ് സിങ്ങിനും മറ്റു സിആർപിഎഫ് സൈനികർക്കുമൊപ്പം മൃതദേഹ പേടകങ്ങൾ വഹിക്കാൻ രാജ്‌നാഥ് എത്തിയത്. ഇവർക്കൊപ്പം മറ്റ് സേനാ മേധാവികളും കാശ്മീരിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും പൊലീസ് സേനാ മേധാവികളും ഉൾപ്പെടെ സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

രാജ്യത്തിനു വേണ്ടി ധീരന്മാരായ സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും ഇതു വെറുതെയാവില്ലെന്നും രാജ്‌നാഥ് പറഞ്ഞു. രാജ്യം കൂടെയുണ്ടെന്നും കുടുംബാംഗങ്ങൾക്ക് എല്ലാ സഹായവും എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഗവർണർ സത്യ പാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആർപിഎഫ് ഡയറക്ടർ ജനറൽ ആർ.ആർ.ഭട്‌നാഗർ തുടങ്ങിയവരും സൈനികർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.

വീരമൃത്യുവരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ശ്രീനഗറിൽ നിന്ന് ഡൽഹിയിൽ എത്തിക്കും. വീരമൃത്യുവരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെയും ആധുനിക ചികിൽസയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുവരും.

താഴ് വരയിൽ സ്ഥിതി സംഘർഷഭരിതം ആയ പശ്ചാത്തലത്തിൽ രാജ്യാന്തര അതിർത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വര സൈന്യത്തിന്റെ കനത്ത കാവലിലാണ്.

മേഖലയിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കി. വൻ പ്രതിഷേധമാണ് പ്രദേശത്ത്. ഇന്ന് ഹർത്താൽ ആചരിച്ച പ്രദേശങ്ങളിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി.

ഭീകരാക്രമണം നടത്താൻ ജയ്‌ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്ന സൂചനകൾ ലഭിച്ച സാഹചര്യത്തിൽ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. പാക്കിസ്ഥാന്റെ പങ്ക് വെളിവാക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് വിവരമെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദേശീയ അന്വേഷണ ഏജൻസി, ചാരസംഘടനയായ റോ എന്നിവ ഉൾപ്പടെയുള്ള ഉന്നത അന്വേഷണ ഏജൻസികളിലെ ഉയർന്ന ഉദ്യോഗസ്ഥരും ഇന്ന് കാശ്മീരിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP