Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ കമാൻഡറെ വിട്ടുതരുംവരെ പാക് പൗരന്മാർക്ക് വിസ നൽകേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി മോദി; കുൽഭൂഷൺ യാദവിനെ മോചിപ്പിച്ചില്ലെങ്കിൽ മെഡിക്കൽ വിസ പോലും അനുവദിച്ചേക്കില്ല; പ്രശ്‌നം ഐക്യരാഷ്ട്രസഭയിൽ ഉയർത്താൻ പാക്കിസ്ഥാനും പ്രതിരോധിക്കാൻ ഇന്ത്യയും

ഇന്ത്യൻ കമാൻഡറെ വിട്ടുതരുംവരെ പാക് പൗരന്മാർക്ക് വിസ നൽകേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി മോദി; കുൽഭൂഷൺ യാദവിനെ മോചിപ്പിച്ചില്ലെങ്കിൽ മെഡിക്കൽ വിസ പോലും അനുവദിച്ചേക്കില്ല; പ്രശ്‌നം ഐക്യരാഷ്ട്രസഭയിൽ ഉയർത്താൻ പാക്കിസ്ഥാനും പ്രതിരോധിക്കാൻ ഇന്ത്യയും

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന പാക്കിസ്ഥാൻകാർക്ക് മെഡിക്കൽ വിസ പോലും നൽകേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തരമൊരു ശക്തമായ നിലപാട് സ്വീകരിക്കാൻ നിർദേശിച്ചതെന്നാണ് സൂചനകൾ. ഇത്തരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ പ്രതിരോധം ശക്തമാക്കുന്നു. പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി കമാൻഡർ കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കുന്നതിനുള്ള സമ്മർദത്തിന്റ ഭാഗമായാണ് പുതിയ നീക്കം.

ഇതോടെ പാക്ക് പൗരന്മാർക്ക് വീസ നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ വീസ പോലും നൽകേണ്ടതില്ലെന്ന് പുതിയ തീരുമാനം മാറിയാൽ ഇന്ത്യയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തുന്ന നിരവധി പേരെ ദോഷകരമായി ബാധിച്ചേക്കും.

ഇന്ത്യൻ നാവികസേനയുടെ മുൻ ഉദ്യോഗസ്ഥനായ കുൽഭൂഷൻ ചാരവൃത്തിയിലേർപ്പെട്ടതിനും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിനും തെളിവുണ്ടെന്നാണ് പാക്കിസ്ഥാന്റ അവകാശവാദം. അതേസമയം, ഇന്ത്യയിൽ നിരന്തരം ഭീകരപ്രവർത്തനം നടത്തുന്നതിന് എല്ലാ സഹായവും ചെയ്ത പാക്കിസ്ഥാനോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന കടുത്ത തീരുമാനത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അത് തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം കൂടുതൽ യുവാക്കളെ കാശ്മീരിൽ നിന്ന് പാക്കിസ്ഥാൻ ഭീകരരായി റിക്രൂട്ട് ചെയ്‌തെന്ന റിപ്പോർട്ടുകളും പുറത്തുവന്നുകഴിഞ്ഞു. ഇതിന് തിരിച്ചടി നൽകാൻ ഇന്ത്യൻ കരസേനാ മേധവിയും പ്രതിരോധ ഉപദേഷ്ടാവും കൂടിയാലോചനകളും ഇന്ന് നടത്തിയിരുന്നു.

സമാന്തരമായാണ് പ്രതിരോധമെന്ന നിലയിൽ ഇന്ത്യ വിസ നിരോധനവും ഏർപ്പെടുത്തി നിലപാട് കടുപ്പിക്കുന്നത്. എന്നാൽ ഇന്ത്യ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന ചൂണ്ടിക്കാട്ടി മെഡിക്കൽ വിസ ഉൾപ്പെടെ നിരോധിക്കുന്നത് ഇക്കാര്യം രേഖകൾ സഹിതം ഐക്യരാഷ്ട്രസഭയിൽ തെളിയിക്കാൻ പാക്കിസ്ഥാൻ നീക്കം തുടങ്ങി. ലോകരാജ്യങ്ങളുടെ മുന്നിൽ കുൽഭൂഷൺ വിഷയം ചർച്ചയായി ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം.

ഇത് വിലപ്പോവില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മുമ്പ് മുംബൈ ഭീകരാക്രമണത്തിലും പത്താൻകോട്ട് ആക്രമണത്തിലും ഉൾപ്പെടെ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരരുടെ പങ്കിന് തെളിവുകൾ നൽകിയിട്ടും ഇതിൽ ഒരു നടപടിയും പാക്കിസ്ഥാൻ കൈക്കൊണ്ടിട്ടില്ല.

ഇതാണ് ഇന്ത്യ ഉയർത്തിക്കാട്ടുക. ഇതോടൊപ്പം പ്രതിരോധം ശക്തമാക്കി ഇന്ത്യൻ കമാൻഡറെ മോചിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, കുൽഭൂഷൺ ജാദവിന് നിയമസഹായം ലഭ്യമാക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പതിനാലാം തവണയും പാക്കിസ്ഥാൻ നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP