Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വന്തം ജിപിഎസ് പ്രാദേശിക പതിപ്പ് വികസിപ്പിച്ചെടുത്ത നാലാമത്തെ രാജ്യമായി ഇന്ത്യ; രാധാകൃഷ്ണൻ ഐഎസ്ആർഒയുടെ പടി ഇറങ്ങുന്നത് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയ ശേഷം

സ്വന്തം ജിപിഎസ് പ്രാദേശിക പതിപ്പ് വികസിപ്പിച്ചെടുത്ത നാലാമത്തെ രാജ്യമായി ഇന്ത്യ; രാധാകൃഷ്ണൻ ഐഎസ്ആർഒയുടെ പടി ഇറങ്ങുന്നത് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയ ശേഷം

ജിപിഎസ്.. ജിപിഎസ് എന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന കാലമാണിത്. എന്നാൽ എന്താണ് ജിപിഎസ് എന്നും ഇന്ത്യക്ക് ഈ സാങ്കേതികതയിൽ ഉള്ള സ്ഥാനമെന്താണെന്നൊന്നും മിക്കവർക്കുമറിയില്ല. എന്നാൽ ജിപിഎസിന്റെ പ്രാദേശിക പതിപ്പായ ഇന്ത്യൻ റീജിയണൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം (ഐആർഎൻഎസ്എസ്) വികസിപ്പിച്ചെടുത്ത രാജ്യമാണ് നമ്മുടേതെന്ന് പലർക്കുമറിയില്ല. ഇതോടെ സ്വന്തം നാവിഗേഷൻ സിസ്‌ററമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഐഎസ്ആർഒ ചെയർമാനായിരുന്നപ്പോൾ നിരവധി ചരിത്ര നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഡോ. കെ. രാധാകൃഷ്ണൻ ഇന്ത്യയെ സ്വന്തം നാവിഗേഷൻ ഉള്ള ലോകത്തിലെ നാലാമത്തെ രാജ്യമെന്ന പദവിയിലെത്തിച്ച ശേഷമാണ് ഐഎസ്ആർഒയുടെ പടിയിറങ്ങുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്.

സ്‌പേസ് അധിഷ്ഠിതമായ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റമായ ജിപിഎസ് അമേരിക്കയാണ് മാനേജ് ചെയ്യുന്നത്. ഭൂമിയിലും ഭൂമിക്കടുത്തുമുള്ള ഏത് സ്ഥലത്തെക്കുറിച്ചുമുള്ള ലൊക്കേഷൻ, സമയത്തെ സംബന്ധിച്ച വിവരങ്ങൾ, കാലാവസ്ഥയെ സംബന്ധിച്ച കാര്യങ്ങൾ എന്നിവ ഇതിലൂടെ അനായാസം അറിയാനാകും. മിലിട്ടറി, സിവിൽ, കമേഴ്‌സ്യൽ ഉപയോഗങ്ങൾക്ക് ഈ സംവിധാനം ലോകമാകമാനം പ്രയോജനപ്പെടുന്നുണ്ട്. ജിപിഎസ് റിസീവറിലൂടെ ഈ സാങ്കേതികവിദ്യ ആർക്കും ആക്‌സസ് ചെയ്യാൻ സാധിക്കും.

ഇന്ത്യൻ റീജിയണൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം (ഐആർഎൻഎസ്എസ്) വികസിപ്പിച്ചെടുക്കാൻ നമുക്കായിട്ടുണ്ടെന്നും അതിനായി നാലിലധികം സാറ്റലൈറ്റുകൾ ലോഞ്ച് ചെയ്തിട്ടുണ്ടെന്നുമാണ് സ്ഥാനമൊഴിയുന്ന ഐഎസ്ആർഒ ചെയർമാനായി ഡോ.കെ.രാധാകൃഷ്ണൻ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ വിദേശ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ജിപിഎസ് നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുള്ളതിനാലാണ് ഇതിന്റെ പ്രാദേശിക പതിപ്പ് വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം പറയുന്നു. സിവിലിയൻ ഉപയോഗത്തിനുള്ള സേവനങ്ങളും മിലിട്ടറി ആവശ്യത്തിനുള്ള രഹസ്യ സേവനങ്ങളും ഐആർഎൻഎസ്എസിലൂടെ നിറവേറ്റാനാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ മെയിൻലാൻഡിലും 1500 കിലോമീറ്റർ വ്യാസത്തിലും ഉപയോഗിക്കാവുന്ന സിസ്റ്റമാണിത്. 36,000 കിലോമീറ്റർ ആൾട്ടിട്ട്യൂഡിലുള്ള ജിയോ സ്‌റ്റേഷനറി ഓർബിറ്റിലും ഇൻക്ലൈൻഡ് ഓർബിറ്റിലുമുള്ള 7 സാറ്റലൈറ്റുകളുടെ പിന്തുണ ഇതിനുണ്ടാകും.

ഇതോടെ സ്വന്തമായി നാവിഗേഷൻ സിസ്റ്റമുള്ള രാജ്യങ്ങളായ അമേരിക്ക, ചൈന, റഷ്യ, എന്നീ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യക്കും സ്ഥാനം ലഭിക്കുകയാണ്. റഷ്യ അടുത്തിടെയാണ് പുതിയ ജനറേഷനിലുള്ള ഗ്ലോനാസ്‌കെ നാവിഗേഷൻ സാറ്റലൈറ്റ് ലോഞ്ച് ചെയ്തത്. സ്വന്തമായ നാവിഗേഷൻ സിസ്റ്റം യാഥാർത്ഥ്യമാക്കുന്നതിന് പുറമെ ഇന്ത്യ ഈ വർഷം പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് പടിയിറങ്ങുന്ന ഐഎസ്ആർ ഒ ചെയർമാൻ വെളിപ്പെടുത്തി. ജിസാറ്റ് 6, ആസ്‌ട്രോസാറ്റ്, ജിസാറ്റ് 15 തുടങ്ങിയവ അവയിൽ ചിലതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP