Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യത്ത് ആകെയുള്ള 121 കോടി ജനങ്ങളിൽ ഹിന്ദുക്കൾ 96.63 കോടി; മുസ്ലിങ്ങൾ 17.22 കോടി; ക്രിസ്ത്യാനികൾ 2.78 കോടി: കേരളത്തിൽ യഥാക്രമം 1.83 കോടിയും 88.73 ലക്ഷവും 61 ലക്ഷവും: മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ നിരക്ക് പുറത്തുവിട്ടു

രാജ്യത്ത് ആകെയുള്ള 121 കോടി ജനങ്ങളിൽ ഹിന്ദുക്കൾ 96.63 കോടി; മുസ്ലിങ്ങൾ 17.22 കോടി; ക്രിസ്ത്യാനികൾ 2.78 കോടി: കേരളത്തിൽ യഥാക്രമം 1.83 കോടിയും 88.73 ലക്ഷവും 61 ലക്ഷവും: മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ നിരക്ക് പുറത്തുവിട്ടു

ന്യൂഡൽഹി: നാലുവർഷം മുമ്പു നടത്തിയ സെൻസസ് പ്രകാരം മതാടിസ്ഥാനത്തിൽ ജനങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ആകെ 121 കോടി ജനങ്ങളാണ് 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലുള്ളത്.

ഇതിൽ 79.8 ശതമാനം ഹിന്ദുക്കളാണ്. 96.63 കോടി പേർ. മുസ്ലിങ്ങൾ 14.2 ശതമാനമാണ്. (17.22 കോടി). 2.78 കോടിയുള്ള ക്രിസ്ത്യാനികൾ 2.3 ശതമാനമാണ്.

മുസ്‌ലിങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായപ്പോൾ ഹിന്ദുക്കളുടെ ജനസംഖ്യ താഴേക്കുപോയതായാണ് സെൻസസ് റിപ്പോർട്ട്. ഹിന്ദുക്കളുടെ എണ്ണം 80 ശതമാനത്തിൽ താഴെ എത്തിയത് ഇതാദ്യമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മുസ്‌ലിം വിഭാഗക്കാരുടെ എണ്ണത്തിൽ 0.8 ശതമാനം വർധനയാണ് ഉണ്ടായത്. എന്നാൽ ഹിന്ദുക്കളുടെ എണ്ണത്തിൽ 0.7 ശതമാനം കുറഞ്ഞു. ക്രൈസ്തവരുടെയും ജൈനമതക്കാരുടെയും എണ്ണത്തിൽ വർധനയില്ല.

2.08 കോടി സിഖുക്കാരും 84 ലക്ഷം ബുദ്ധമത വിശ്വാസികളും 45 ലക്ഷം ജൈനമതക്കാരും രാജ്യത്തുണ്ട്. 2001 മുതൽ 2011 വരെയുള്ള പത്തു വർഷത്തെ ജനസഖ്യാ വളർച്ചാ നിരക്ക് 17.7 ശതമാനമാണ്. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് മതാടിസ്ഥാനത്തിലുള്ള സെൻസസ് സർക്കാർ പുറത്തുവിട്ടതിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

കേരളത്തിൽ 1.8 കോടി ഹിന്ദുക്കൾ എന്നാണു കണക്ക് വ്യക്തമാക്കുന്നത്. 88.73 ലക്ഷം മുസ്ലീങ്ങളും 61 ലക്ഷം ക്രിസ്ത്യാനികളും കേരളത്തിൽ ഉണ്ട്. തിരുവനന്തുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ. കൂടുതൽ മുസ്ലിങ്ങൾ മലപ്പുറം ജില്ലയിലും ക്രിസ്ത്യാനികൾ എറണാകുളത്തുമാണ്. ആകെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ല മലപ്പുറമാണ്. 2011 ൽ ആണ് കേന്ദ്ര സർക്കാർ ജാതി അടിസ്ഥാനത്തിൽ സെൻസസ്.

ജനസംഖ്യ മതാടിസ്ഥാനത്തിൽ

  • ഹിന്ദുക്കൾ96.63 കോടി(79.80ശതമാനം)
  • മുസ്ലീങ്ങൾ17.22 കോടി(14.2 ശതമാനം)
  • ക്രിസ്ത്യാനികൾ2.78 കോടി (0.4 ശതമാനം)
  • സിഖുക്കാർ2.08 കോടി(1.7 ശതമാനം)
  • ബുദ്ധമതക്കാർ 0.84 കോടി(0.7 ശതമാനം)
  • ജൈനമതക്കാർ0.45 കോടി(0.4 ശതമാനം)
  • മറ്റുമതക്കാർ0.79 കോടി(0.7 ശതമാനം)
  • മതരഹിതർ0.29 കോടി (0.2 ശതമാനം)

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയുടെ വളർച്ച നിരക്ക്

  • ഹിന്ദുക്കൾ 16.8 ശതമാനം
  • മുസ്ലീങ്ങൾ24.6 ശതമാനം
  • ക്രിസ്ത്യാനികൾ15.5 ശതമാനം
  • സിഖുക്കാർ 8.4 ശതമാനം
  • ബുദ്ധമതക്കാർ6.1 ശതമാനം
  • ജൈനമതക്കാർ5.4 ശതമാനം

കേരളത്തിലെ ജില്ല തിരിച്ചുള്ള കണക്കുകൾ

  • തിരുവനന്തപുരം ആകെ ജനസംഖ്യ 3301427
    ഹിന്ദുക്കൾ 2194067
    മുസ്ലിങ്ങൾ 452915
    ക്രിസ്ത്യാനികൾ 630573
  • കൊല്ലം ആകെ ജനസംഖ്യ 2635375
    ഹിന്ദു 1697635
    മുസ്ലിങ്ങൾ 508500
    ക്രിസ്ത്യാനികൾ 421598
  • പത്തനംതിട്ട ആകെ ജനസംഖ്യ 1197412
    ഹിന്ദു 681666
    മുസ്ലിം 55074
    ക്രിസ്ത്യൻ 456404
  • ആലപ്പുഴ ആകെ ജനസംഖ്യ 212789
    ഹിന്ദു 1460447
    മുസ്ലിം 224545
    ക്രിസ്ത്യൻ 435056
  • കോട്ടയം ആകെ ജനസംഖ്യ 1974551
    ഹിന്ദു 983598
    മുസ്ലിം 126499
    ക്രിസ്ത്യൻ 858608
  • ഇടുക്കി ആകെ ജനസംഖ്യ 1108974
    ഹിന്ദു 541854
    മുസ്ലിം 82206
    ക്രിസ്ത്യൻ 481507
  • എറണാകുളം ആകെ ജനസംഖ്യ 3282388
    ഹിന്ദു 1509557
    മുസ്ലിം 514397
    ക്രിസ്ത്യൻ 1248137
  • തൃശ്ശൂർ ആകെ ജനസംഖ്യ 3121200
    ഹിന്ദു 1823442
    മുസ്ലിം 532839
    ക്രിസ്ത്യൻ 757484
  • പാലക്കാട് ആകെ ജനസംഖ്യ 2809934
    ഹിന്ദു 1875980
    മുസ്ലിം 812936
    ക്രിസ്ത്യൻ 114397
  • മലപ്പുറം ആകെ ജനസംഖ്യ 4112920
    ഹിന്ദു 1135259
    മുസ്ലിം 2888849
    ക്രിസ്ത്യൻ 81556
  • വയനാട് ആകെ ജനസംഖ്യ 817420
    ഹിന്ദു 404460
    മുസ്ലിം 234185
    ക്രിസ്ത്യൻ 174453
  • കോഴിക്കോട് ആകെ ജനസംഖ്യ 3086293
    ഹിന്ദു 1734958
    മുസ്ലിം 1211131
    ക്രിസ്ത്യൻ 131516
  • കണ്ണൂർ ആകെ ജനസംഖ്യ 2523003
    ഹിന്ദു 1509592
    മുസ്ലിം 742483
    ക്രിസ്ത്യൻ 262526
  • കാസർഗോഡ് ആകെ ജനസംഖ്യ 1307375
    ഹിന്ദു 729987
    മുസ്ലിം 486913
    ക്രിസ്ത്യൻ 87454

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP