Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതവിദ്വേഷ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം; ലോകത്തിന് മുന്നിൽ നാണംകെടുത്തുന്ന റാങ്ക് നൽകിയത് പ്യൂ റിസർച് സെന്ററിന്റെ പഠനത്തിൽ; ഇന്ത്യയെ മുന്നിലെത്തിച്ചത് ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം

മതവിദ്വേഷ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം; ലോകത്തിന് മുന്നിൽ നാണംകെടുത്തുന്ന റാങ്ക് നൽകിയത് പ്യൂ റിസർച് സെന്ററിന്റെ പഠനത്തിൽ; ഇന്ത്യയെ മുന്നിലെത്തിച്ചത് ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണംകെടുത്തി ഒരു 'അംഗീകാരം.' മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോകറാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം 'സ്വന്തമാക്കി.' സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടു മുന്നിലുള്ളത്. പ്യൂ റിസർച് സെന്റർ എന്ന സ്വതന്ത്ര ഏജൻസിയുടെ പഠനത്തിലാണ് ഇന്ത്യയ്ക്ക് പുതിയ സ്ഥാനം നൽകിയത്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ്, വിവിധ യു.എൻ ഏജൻസികൾ, സർക്കാരിതര സംഘടനകൾ എന്നിവയെയാണ് റിപ്പോർട്ട് തയാറാക്കാനുള്ള ഉറവിടമായി സ്വീകരിച്ചിരിക്കുന്നത്. 10-ൽ 8.7 പോയിന്റ് നേടിയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. സിറിയ -9.2, നൈജീരിയ- 9.1, ഇറാഖ് -8.9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സൂചിക മൂല്യം.

ഇസ്രയേൽ, യമൻ, റഷ്യ, അഫ്ഗാനിസ്താൻ, ഫലസ്തീൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ആദ്യ 10ലെ മറ്റുള്ളവർ. മതവിേദ്വഷത്തെ തുടർന്നുള്ള അക്രമങ്ങൾ, ജനക്കൂട്ട അതിക്രമങ്ങൾ, സാമുദായിക ലഹളകൾ, മതഭീകരവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനത്തെ അടിച്ചമർത്തൽ, മതപരമായ വസ്ത്രധാരണം 'ലംഘിക്കുന്നതിന്' സ്ത്രീകൾക്കെതിരായ േദ്രാഹം, മതപരിവർത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങൾ തുടങ്ങി 13 കുറ്റകൃത്യങ്ങളാണ് പട്ടിക തയാറാക്കുന്നതിനുള്ള സൂചകങ്ങളായി കണക്കാക്കിയിരിക്കുന്നത്.

ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ 'മുന്നിലെത്തിച്ചതെ'ന്ന് പഠനത്തിന് നേതൃത്വം നൽകിയ കാതായുൻ കിഷി 'ഹഫിങ്ടൺ പോസ്റ്റി'നോട് പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾ, സംഘട്ടനത്തിൽനിന്ന് വർഗീയ ലഹളയിലേക്ക് പടരുന്ന സംഭവങ്ങൾ, ഇരു മതക്കാരും അണിനിരക്കുന്ന ജനക്കൂട്ട അക്രമങ്ങൾ എന്നിവ ഇന്ത്യയുെട നില പരിതാപകരമാക്കിയെന്ന് അവർ വ്യക്തമാക്കി. മതത്തിനു മേൽ സർക്കാറിന്റെ നിയന്ത്രണം ഇന്ത്യയിൽ 2015ഓടെ ഉയർന്നതായി പഠനത്തിലുണ്ട്.

മതവിശ്വാസത്തിലും മതപരിവർത്തനത്തിലും സർക്കാറിന്റെ ഇടപെടൽ, ന്യൂനപക്ഷങ്ങളോട് സർക്കാറിന്റെ വിദ്വേഷം, വിേവചനത്തിനെതിരായ പരാതികളിൽ നടപടിയെടുക്കാതിരിക്കൽ എന്നിവ നിയന്ത്രണങ്ങളിൽപെടും. ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയിൽ അധികാരികളുടെ നിയന്ത്രണം. ബലിപ്പെരുന്നാളിനടക്കം ഗോവധം നിരോധിച്ച് മുസ്ലിംകളെ ലക്ഷ്യമിട്ട സർക്കാർ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും കാതായുൻ കിഷി ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പിലെ 32 രാജ്യങ്ങളിൽ മുസ്ലിംകൾക്കെതിരെ വിവേചനമുണ്ട്. ലോകത്ത് 19 രാജ്യങ്ങളിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമമുണ്ട്. ഇന്ത്യയിൽ 2015ൽ ഹിന്ദുക്കൾക്കെതിരെ വിവിധതരം ദ്രോഹങ്ങളുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഹിന്ദു സമുദായം വിവേചനം നേരിടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP