Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദഗതികളെ തള്ളി അന്താരാഷ്ട്ര നാണ്യനിധി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവ്: നികുതിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി: കാതലായ നയവ്യതിയാനം അനിവാര്യമാണെന്ന് ഐഎംഎഫ്

രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദഗതികളെ തള്ളി അന്താരാഷ്ട്ര നാണ്യനിധി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവ്: നികുതിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി: കാതലായ നയവ്യതിയാനം അനിവാര്യമാണെന്ന് ഐഎംഎഫ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുടെ റിപ്പോർട്ട്. നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവാണ് പ്രതിസന്ധിക്ക് കാരണമെന്നും, നികുതിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിൽ വേഗതയിൽ വളർന്നുകൊണ്ടിരുന്ന സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും ഇനി കരകയറാൻ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നും അടിയന്തിര നടപടികൾ ആവശ്യമാണെന്നും ഐഎംഎഫ് വ്യക്തമാക്കി.

രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദഗതികളെ തള്ളിയാണ് ഐ.എം.എഫ് റിപ്പോർട്ട് പുറത്ത് വന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് ശക്തിയായിരുന്നു ഇന്ത്യയെന്നും എന്നാൽ ഇപ്പോൾ സ്ഥിതി അതല്ലെന്നും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐ.എം.എഫിന്റെ ഇന്ത്യയിലെ പ്രതിനിധി റനിൽ സൽഗാദോ വ്യക്തമാക്കി.

നിലവിലെ മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതിനും ഉയർന്ന വളർച്ചാ പാതയിലേക്ക് മടങ്ങുന്നതിനും ഇന്ത്യ അടിയന്തരമായി നയപരമായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. കടബാധ്യത കൂടിയ സാഹചര്യത്തിൽ വളർച്ചയെ സഹായിക്കുന്ന തരത്തിൽ കൂടുതൽ പണം ചെലവഴിക്കുന്നതിന് സർക്കാരിന് പരിമിതികളുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.

വിചാരിച്ചതിലും ആഴമേറിയതാണ് ഇന്ത്യയിലെ സാമ്പത്തികമാന്ദ്യമെന്ന് ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് നേരത്തേ പറഞ്ഞിരുന്നു. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതും നിഷ്‌ക്രിയ ആസ്തികൾ വർധിക്കുന്നതും വലിയ പ്രശ്‌നങ്ങളാണെന്നും ഗീത ഗോപിനാഥ് പറഞ്ഞിരുന്നു. വളർച്ച മന്ദഗതിയിലാകും എന്നാണ് കരുതിയതെങ്കിലും ഇപ്പോഴത്തെ കണക്കുകൾ അത്ഭുതപ്പെടുത്തുന്നു. നിക്ഷേപത്തിലും ഉപഭോഗ വളർച്ചയിലും കുറവ് വന്നുവെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.

ഒക്ടോബറിലെ ഐഎംഎഫ് 2019 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക വളർച്ച 6.1 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്ക് (ആർബിഐ) ഈ വർഷം പ്രധാന വായ്പാ നിരക്ക് അഞ്ച് തവണ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചിരുന്നു, ഉപഭോക്തൃ ആവശ്യവും ഉൽപാദനവും പ്രതിസന്ധിയിലായതോടെ വളർച്ചാനിരക്ക് 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചിരുന്നു.

സാമ്പത്തിക മാന്ദ്യം തുടരുകയാണെന്നും ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്ന് സൽഗാഡോ സൂചിപ്പിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇത് ഒരു വർഷം മുമ്പുണ്ടായിരുന്ന 7 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറഞ്ഞു.

ജൂലൈസെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ആഭ്യന്തര ഉപഭോഗം കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കുമ്പോഴും പ്രതിസന്ധി ഇല്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർ ആവർത്തിച്ചിരുന്നത്. ഇപ്പോൾ ഐഎംഫ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾകേന്ദ്രമന്ത്രിയുടെ വാക്കുകൾക്ക് തിരിച്ചടിയായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP