Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പോസിറ്റീവാകുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണം; ആദ്യ പഠനത്തിന് പിന്നാലെ ഐസിഎംആർ ശുപാർശ

കോവിഡ് പോസിറ്റീവാകുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണം; ആദ്യ പഠനത്തിന് പിന്നാലെ ഐസിഎംആർ ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പോസിറ്റീവാകുന്ന ഗർഭിണികൾക്ക് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. കോവിഡ് ഗർഭിണികളെ ബാധിക്കുന്നതു സംബന്ധിച്ച് ഐസിഎംആർ നടത്തിയ ആദ്യ പഠനത്തിന് പിന്നാലെയാണ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം എന്ന ശുപാർശ ഐസിഎംആർ നൽകിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ 4,203 ഗർഭിണികളെയാണ് ഐസിഎംആർ പഠനവിധേയമാക്കിയത്. ഇതിൽ 3,213 പേരും ആരോഗ്യമുള്ള കുട്ടികളെ പ്രസവിച്ചു. മാസം തികയാതെയായിരുന്നു 16.3% പേരുടെ പ്രസവം. 10.1% പേർക്ക് രക്താതിസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായി.

ഇതിൽ 3.8% പേർക്ക് അതിതീവ്ര പരിചരണം ആവശ്യമായി വന്നു. 911 കേസുകളിൽ ഗർഭം അലസി. 534 സ്ത്രീകൾക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിൽ 40 പേർക്കു രോഗം ഗുരുതരമായതായും ഐസിഎംആറിന്റെ പഠനത്തിൽ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP