Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ഇതുവരെ നടത്തിയത് പത്ത് ലക്ഷം കോവിഡ് പരിശോധനകൾ; പ്രതിദിനം പരിശോധിക്കുന്നത് 75,000 സാമ്പിളുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 രോഗനിർണയത്തിനായി ഇന്ത്യ ഇതുവരെ നടത്തിയ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷം കടന്നു. കോവിഡ് നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും സമിതി അംഗം വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് പ്രതിദിനം 75,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്. 419 പരിശോധന കേന്ദ്രങ്ങളാണ് കോവിഡ് 19 പരിശോധനയ്ക്കായി പ്രവർത്തിക്കുന്നത്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് എയിംസ് അടക്കം രാജ്യത്തെ 14 മുൻകിട സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തക്കുന്നു. നിലവിൽ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നാണ് പരിശോധനാ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നത്.

ശനിയാഴ്ചയോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 37,776 ആയി ഉയർന്നു. മരണ സംഖ്യ 1,223 ഉം ആയി. നിലവിൽ 10,017 പേരാണ് രോഗമുക്തരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP