Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാ​ഹചര്യത്തിൽ

ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാ​ഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒൻപതാം വട്ട ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ നടക്കും. ചുഷൂലിലാണ് ഒൻപതാം വട്ട ചർച്ചകൾ നടക്കുന്നത്. എട്ട് തവണ നടന്നിട്ടും പ്രശ്നപരിഹാരമാകാത്ത സാഹചര്യത്തിലാണ് ഒൻപതാം വട്ട ചർച്ച നാളെ നടക്കുന്നത്. സമ്പൂർണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് പ്രശ്ന പരിഹാരം വൈകുന്നത്. അതേ സമയം ചൈന സേനയെ പിൻവലിക്കാതെ ഇന്ത്യ അതിർത്തിയിൽ സൈനികരുടെ എണ്ണം കുറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതിർത്തിയിൽ ഇന്ത്യയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ചില പദ്ധതികൾക്ക് ചൈന തടസം നിൽക്കുകയാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജ് നാഥ് സിങ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP