Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഡാക്ക് അതിർത്തിയിലെ സംഘർഷം; ഇന്ത്യ ചൈന പതിനൊന്നാം വട്ട സൈനിക തല ചർച്ച വെള്ളിയാഴ്ച

ലഡാക്ക് അതിർത്തിയിലെ സംഘർഷം; ഇന്ത്യ  ചൈന പതിനൊന്നാം വട്ട  സൈനിക തല ചർച്ച വെള്ളിയാഴ്ച

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പതിനൊന്നാം വട്ട സൈനിക ചർച്ചയ്ക്ക് ഒരുങ്ങി ഇന്ത്യയും ചൈനയും. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും സൈനിക തല ചർച്ച നടത്തും.

കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിങ്സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളിൽ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ നിന്നുമുള്ള സൈനിക പിന്മാറ്റമാകും അടുത്ത സൈനിക തല കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്യുക.

ബാക്കിയുള്ള മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും അന്തിമ ധാരണയിലെത്തുമെന്നും സൂചനയുണ്ട്. ലഡാക്കിൽ പൂർണ്ണമായും സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും, ചൈനയും വീണ്ടും ചർച്ച നടത്തുമെന്ന സൂചനകൾ കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തുവിട്ടിരുന്നു.

പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചർച്ചയിലെ പ്രധാന വിഷയം. ധാരണ പ്രകാരം പാംഗോംഗ് തടാക മേഖയിലെ സൈനിക പിന്മാറ്റം നിലവിൽ പൂർത്തിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP