Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയത് ചൈനീസ് ചാരൻ തന്നെ; പെൻ ഡ്രൈവും ക്യാമറയും സ്ലീപ്പിങ് ബാഗും കണ്ടെടുത്തു; സൈനിക തിരിച്ചറിയിൽ കാർഡ് കുടുക്കി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വന്ന ചൈനീസ് സൈനികന്റെ പക്കൽ നിന്നും പെൻ ഡ്രൈവും ക്യാമറയും സ്ലീപ്പിങ് ബാഗും കണ്ടെടുത്തിരുന്നുവെന്ന് റിപ്പോർട്ട്. ഒഴിഞ്ഞ പെൻഡ്രൈവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

അതിർത്തിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെയാണ് കിഴക്കൻ ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കോർപറൽ വാംഗ് യാ ലോംഗ് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസം ഇയാളെ ചൈനയ്ക്ക് കൈമാറിയിരുന്നു.

കൈമാറുന്നതിന് മുൻപായി ഇയാളെ വിവിധ ഇന്റലിജന്റ്‌സ് ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇയാളിൽ നിന്ന് ഒഴിഞ്ഞ പെൻഡ്രൈവും ക്യാമറയും ഉൾപ്പടെയുള്ള ഉപകരണങ്ങൾ കണ്ടെടുത്തുവെന്ന് വിവരം പുറത്തു വരുന്നത്.

കാണാതായ തന്റെ യാക്കിനെ തേടി നടന്നപ്പോൾ അബദ്ധത്തിൽ അതിർത്തി കടന്നു പോയതാണെന്നായിരുന്നു ഇയാൾ ഇന്ത്യൻ സൈന്യത്തിന് നൽകിയ വിശദീകരണം. എന്നാൽ, സൈനിക തിരിച്ചറിയിൽ കാർഡും സ്ലീപ്പിങ് ബാഗ് ഉൾപ്പടെയുള്ള സാമഗ്രികളും കണ്ടെത്തി എന്ന വിവരം ചാരവൃത്തിയിലേക്കുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP