Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ചൈനീസ് സൈന്യത്തെ കൊണ്ട് ശല്യം; അഞ്ച് പോസ്റ്റുകളിൽ പട്രോളിങ് തടസപ്പെടുത്തുന്നെന്ന്  ഇന്ത്യ; ഡെപ്സാങ്ങിൽ നിന്നും പിന്മാറിയിട്ടില്ലെന്നും സേന; കനത്ത വെല്ലുവിളിയെന്ന് സൈനികർ; അതിർത്തിയിൽ സംഘർഷ ഭരിതമായ അന്തരീക്ഷം

മറുനാടൻ ഡെസ്‌ക്‌

ലഡാക്ക് : ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടർന്ന് നിയന്ത്രണരേഖയിൽ അഞ്ച് പോസ്റ്റുകളിൽ പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ. ഡെസ്പാങിലെ വൈ ജംഗ്ഷനിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇതുമൂലം 10, 11, 11എ, 12,13 പോസ്റ്റുകളിലെ പട്രോളിങ് തടസ്സപ്പെടുന്നതായാണ് ഇന്ത്യ വ്യക്തമാക്കിയത്.

അതിർത്തി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇരുസേനകളും നിയന്ത്രണ രേഖയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ നിന്നും ചൈനീസ് സൈന്യം ഭാഗികമായി പിൻവാങ്ങിയിരുന്നു. ഗാൽവൻ താഴ് വരിലെ പട്രോളിങ് പോയിന്റ് 14, ഗോഗ്ര ഹോട്ട്സ്പ്രിങ്, ഫിംഗർ 4 എന്നിവിടങ്ങളിൽ നിന്ന് ചൈന സൈന്യത്തെ ഭാഗികമായി പിൻവലിച്ചു.

എന്നാൽ തന്ത്രപ്രധാനമായ ഡെപ്സാങ്ങിൽ നിന്നും ചൈനീസ് സേന ഒട്ടും പിന്മാറിയിട്ടില്ല. ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്തെ, ഓരോ പോസ്റ്റിനും ഇടയിൽ ഏകദേശം 15-20 കിലോമീറ്റർ പ്രദേശമുണ്ട്. ഏകദേശം 80-100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തേക്ക് സൈനികർക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് ഇന്ത്യൻ സൈനികർ സൂചിപ്പിച്ചു. പാംഗോംഗ് ത്സോയുടെ വടക്കൻ തീരത്ത്, ഫിംഗർ 8 വരെ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. എന്നാൽ തന്ത്രപ്രധാനമായ ഡെസ്പാങിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണെന്നും സൈന്യം സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP