Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയുമായി യുദ്ധത്തിന് സൈന്യം പൂർണ സജ്ജമെന്ന് ഇന്ത്യ; ചൈനയാണ് യുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചത്; മെച്ചപ്പെട്ട പരിശീലനം നേടിയ കൂടുതൽ മനക്കരുത്തുള്ള സൈന്യത്തെയാണ് ചൈനക്ക് നേരിടാനുള്ളതെന്നും ഇന്ത്യൻ സൈന്യം

മറുനാടൻ ഡെസ്‌ക്‌

ഡാക്: അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു.

ചൈനയാണ് യുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചത്. മെച്ചപ്പെട്ട പരിശീലനം നേടിയ കൂടുതൽ മനക്കരുത്തുള്ള സൈന്യത്തെയാണ് ചൈനക്ക് നേരിടാനുള്ളതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ശൈത്യകാലത്ത് യുദ്ധമുണ്ടായാൽ അതിനെ നേരിടാനും സൈന്യം തയാറാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലർത്താനാണ് ശ്രമം. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും ഇന്ത്യ-ചൈന തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
നവംബറിന് ശേഷം ലഡാക്കിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. താപനില മൈനസ് 40 വരെ എത്തുന്നതും സാധാരണമാണ്. മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം അടയ്‌ക്കേണ്ടിവരും.

കാലാവസ്ഥ സൈനികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. പക്ഷേ, ഇതെല്ലാമുണ്ടെങ്കിലും ഇന്ത്യൻ സൈനികർ ശൈത്യകാലത്തെ യുദ്ധത്തിൽ ഏറെ പരിചയസമ്ബന്നരാണെന്നും വളരെവേഗം പ്രവർത്തനസജ്ജരാകാൻ അവർ മാനസികമായി തയ്യാറാണ്. സിയാച്ചിൻ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ യുദ്ധം ചെയ്ത് സൈന്യത്തിന് പരിചയമുണ്ടെന്നും നോർത്തേൺ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP