Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാക്കിസ്ഥാന് പിന്നാലെ ഇന്ത്യയും സംഝോത എക്സ്‌പ്രസിന്റെ സർവീസ് അവസാനിപ്പിച്ചു; ഡൽഹി- ലാഹോർ തീവണ്ടി ഇനി ചൂളംവിളിച്ച് അട്ടാരിയിലേക്കെത്തില്ല; ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം ഇല്ലാതായതിന്റെ ഈർഷ്യ മാറാതെ പാക്കിസ്ഥാൻ

പാക്കിസ്ഥാന് പിന്നാലെ ഇന്ത്യയും സംഝോത എക്സ്‌പ്രസിന്റെ സർവീസ് അവസാനിപ്പിച്ചു; ഡൽഹി- ലാഹോർ തീവണ്ടി ഇനി ചൂളംവിളിച്ച് അട്ടാരിയിലേക്കെത്തില്ല; ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം ഇല്ലാതായതിന്റെ ഈർഷ്യ മാറാതെ പാക്കിസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാക്കിസ്ഥാൻ സർവീസ് നിർത്തിയതിന് പിന്നാലെ സംഝോത എക്സ്‌പ്രസിന്റെ സർവീസ് ഇന്ത്യയും അവസാനിപ്പിച്ചു. ന്യൂഡൽഹിയിൽ നിന്ന് ഇന്ത്യാ പാക് അതിർത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സർവീസ് നടത്തുന്നത്. അട്ടാരിയിൽ നിന്ന് പാക്കിസ്ഥാന്റെ ട്രെയിൻ ലാഹോർ വരെ സർവീസ് നടത്തുകയായിരുന്നു സർവീസിന്റെ രീതി.

നേരത്തെ ലാഹോറിൽ നിന്ന് അട്ടാരിവരെയുള്ള സർവീസ് പാക്കിസ്ഥാൻ നിർത്തിവെച്ചിരുന്നു. ഇതിനേതുടർന്നാണ് സർവീസ് നിർത്തിവെക്കുന്നതെന്ന് നോർത്തേൺ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ സംഝോത എക്സ്പ്രസ് സർവീസ് ഓഗസ്റ്റ് എട്ടിന് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചത്.

ലാഹോറിനും അട്ടാരിക്കുമിടയിൽ സർവീസ് നടത്തിയിരുന്ന സംഝോത എക്സ്പ്രസ് നമ്പർ 14607/14608ന്റെ സർവീസ് നിർത്തുന്നതായി പാക്കിസ്ഥാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിക്കും അട്ടാരിക്കുമിടയിൽ സർവീസ് നടത്തുന്ന 14001/14002ന്റെ സർവീസ് നിർത്താൻ ഇന്ത്യ തീരുമാനിച്ചത്. നോർതേൺ റെയിൽവേ ചീഫ് പിആർഒ ദീപക് കുമാറിനെ ഉദ്ധരിച്ചാണ് പിടിഐ ഇക്കാര്യം പറയുന്നത്. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് കറാച്ചിയിലേയ്ക്കുള്ള ഥാർ എക്സ്പ്രസ് ട്രെയിൻ സർവീസും പാക്കിസ്ഥാൻ തടഞ്ഞിരുന്നു.

അനിശ്ചിത കാലത്തേയ്ക്ക് സർവീസ് നിർത്തിവയ്ക്കുന്നതായാണ് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചിരുന്നത്. ഏകപക്ഷീയമായ തീരുമാനം എന്നാണ് പാക് നടപടിയോട് ഇന്ത്യ പ്രതികരിച്ചത്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുകയായിരുന്ന 117 പേർ കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം അതിർത്തിയിൽ കുടുങ്ങിയിരുന്നു. തുടർന്ന് ഇന്ത്യൻ ഭാഗത്ത് നിന്ന് എഞ്ചിൻ അയച്ചാണ് ട്രെയിൻ അട്ടാരിയിലേയ്ക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെ ലാഹോർ- ഡൽഹി സൗഹൃദ ബസ് സർവീസും പാക്കിസ്ഥാൻ നിർത്തിവെച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പാക്കിസ്ഥാൻ തരംതാഴ്‌ത്തുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം വെട്ടിക്കുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുന്ന പ്രഖ്യാപനത്തിലേയ്ക്കും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കുന്നതിലേയ്ക്കും നയിച്ചത് ഇതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP