Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക; എണ്ണ വാങ്ങുന്നതിന് തടസ്സമില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം; ഇറാന് പിന്നാലെ സൗദിയോടും കൂടുതൽ എണ്ണ ആവശ്യപ്പെട്ട് ഇന്ത്യ

ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക; എണ്ണ വാങ്ങുന്നതിന് തടസ്സമില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം; ഇറാന് പിന്നാലെ സൗദിയോടും കൂടുതൽ എണ്ണ ആവശ്യപ്പെട്ട് ഇന്ത്യ

മറുനാടൻ മലയാളി ഡെസ്‌ക്‌

സിംഗപ്പൂർ: ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ചൈനയും അടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, തായ്വാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇറാനിൽ നിന്നും എണ്ണവാങ്ങുന്നത് തുടരാൻ അമേരിക്ക അനുമതി നൽകിയത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കൻ ഉപരോധം വന്നാലും ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിർത്തിവെക്കില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.ഒപ്പം ഈ മാസം മുതൽ കൂടുതൽ അളവിൽ എണ്ണ വേണമെന്ന് ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ സൗദിയോടും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP