Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിലെ സിലിക്കൺവാലി പോലെ സുന്ദരമായി ഇന്ത്യ മാറുമോ? ശ്രമിച്ചാൽ അഞ്ചു വർഷത്തിനകം ഇന്ത്യയ്ക്ക് സിലിക്കൺ വാലിയെ പോലെ ആകാമെന്ന് ലോക ബാങ്ക്

അമേരിക്കയിലെ സിലിക്കൺവാലി പോലെ സുന്ദരമായി ഇന്ത്യ മാറുമോ? ശ്രമിച്ചാൽ അഞ്ചു വർഷത്തിനകം ഇന്ത്യയ്ക്ക് സിലിക്കൺ വാലിയെ പോലെ ആകാമെന്ന് ലോക ബാങ്ക്

ന്യൂഡൽഹി: ഇന്ത്യൻ ടെക്കികളുടെ ഇഷ്ടകേന്ദ്രമാണ് അമേരിക്കയിലെ സിലിക്കൺ വാലി. എന്നാൽ സിലിക്കൺ വാലി തേടി ഇന്ത്യക്കാർ അമേരിക്കയിലേക്ക് പോവേണ്ട ആവശ്യം ഭാവിയിൽ വരില്ലെന്നാണ് ലോകബാങ്ക് പറയുന്നത്. ഇന്ത്യ ആഞ്ഞൊന്നു ശ്രമിച്ചാൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കും അമേരിക്കയിലെ സിലിക്കൺ വാലിയെ പോലെ ആകാമെന്ന് ലോകബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് വർഷത്തിനകം ഈ നേട്ടത്തിലെത്തുമെന്നും ലോകബാങ്കിന്റെ ഇന്ത്യൻ തലവൻ ജുനൈദ് കമാൽ അഹമ്മദ് പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ പരാമർശം. താഴ്ന്ന വരുമാനമുള്ള രാജ്യത്തിൽനിന്ന് ഉയർന്ന വരുമാനമുള്ള രാജ്യത്തിലേക്ക് ഇന്ത്യ വളരേണ്ടതുണ്ട്.

സർക്കാർ ഇതിനാവശ്യമായ അന്തരീക്ഷം ഒരുക്കിയാൽ രാജ്യം സാങ്കേതികവിദ്യയിൽ അടക്കം മുന്നേറും. ഇതിന്റെ ചുവട് പിടിച്ച് അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് സിലിക്കൺ വാലിയാകാൻ കഴിയും. എപ്പോഴും മാറ്റങ്ങൾ നടക്കുന്ന ലോകത്ത് ഇന്ത്യയ്ക്ക് മാത്രം ഒഴിഞ്ഞ് നിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസ്വര രാജ്യങ്ങളിലെ പുതുമകൾ എന്ന വിഷയത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ വലിപ്പം, ശേഷി, കണ്ടുപിടുത്തം തുടങ്ങിയവ തമ്മിൽ ശക്തമായ ബന്ധമുണ്ട്. നൂതന വഴികൾ കണ്ടുപിടിച്ചില്ലെങ്കിൽ ഇന്ത്യയിലെ കമ്പനികൾ മുരടിച്ചു പോകും. വികസ്വര രാജ്യങ്ങളിൽ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കും നിക്ഷേപം വരുന്നുണ്ടെന്നും ഇത് ഇന്ത്യയിലും പിന്തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP