Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുക ദീപാവലിയോടെ; സർക്കാർ നീക്കം 60 ശതമാനം സർവീസുകൾ തുടങ്ങാൻ

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുക ദീപാവലിയോടെ; സർക്കാർ നീക്കം 60 ശതമാനം സർവീസുകൾ തുടങ്ങാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഭ്യന്തര വിമാനസർവ്വീസുകളുടെ 60 ശതമാനം പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കോവിഡിന് മുമ്പ് സർവ്വീസ് നടത്തിയിരുന്ന 55 മുതൽ 60 ശതമാനം വരെയുള്ള ആഭ്യന്തര വിമാന സർവ്വീസുകളാണ് പുനഃരാരംഭിക്കാൻ ആലോചിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബറിൽ വിമാന സർവ്വീസുകൾ തുടങ്ങാമെന്നാണ് കരുതുന്നത്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. വ്യാഴാഴ്ച 32,695 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 9.69 ലക്ഷമായി. ഇതുവരെ 24,915 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരണമടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP