Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിരോധ മേഖലയിൽ ഏറ്റവും അധികം തുക ചിലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്; തൊട്ടു മുൻപിലുള്ളത് ചൈനയും റഷ്യയും; ഒമ്പത് വർഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ചെലവിൽ 54 ശതമാനം വർധനവ്

പ്രതിരോധ മേഖലയിൽ ഏറ്റവും അധികം തുക ചിലവഴിച്ച രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്; തൊട്ടു മുൻപിലുള്ളത് ചൈനയും റഷ്യയും; ഒമ്പത് വർഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ചെലവിൽ 54 ശതമാനം വർധനവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആഗോളതലത്തിൽ ആയുധം വാങ്ങുന്നതിനായി പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2007നും 2016 നും ഇടയിലുള്ള 9വർഷക്കാലത്തെ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിലെ വർധനവ് പരിശോധിച്ച് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപണി ഗവേഷണ സ്ഥാപനമാണ് വിവരങ്ങൾ പുറത്തുവിട്ടത്.

2007 മുതൽ 2016 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഒന്നാം സ്ഥാനം ഇന്ത്യയുടെ അയൽക്കാരായ ചൈനയ്ക്കാണ്. ഒമ്പത് വർഷം കൊണ്ട് 118 ശതമാനം വർധനവാണ് ചൈന പ്രതിരോധ ആവശ്യങ്ങൾക്കായി പണം നീക്കിവെക്കുന്നതിൽ വന്നിട്ടുള്ളത്. രണ്ടാം സ്ഥാനം റഷ്യയ്ക്കാണ്. 87 ശതമാനമാണ് റഷ്യയുടെ പ്രതിരോധ ബജറ്റിൽ ഉണ്ടായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ 54 ശതമാനം വർധനവാണ് വന്നിട്ടുള്ളത്.

10 സുപ്രധാന ലോക ശക്തികളെ മാത്രമെ പട്ടിയിൽ പെടുത്തിയിട്ടുള്ളു. പട്ടികയിൽ ഏറ്റവും പിന്നിൽ ബ്രിട്ടണും അമേരിക്കയുമാണ്. ഒമ്പത് വർഷത്തിനിടെ ഇരുവരുടെയും പ്രതിരോധ ചെലവിൽ കുറവ് രേഖപ്പെടുത്തി. ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ വൻ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ മേഖലയിൽ വലിയ തോതിൽ ആധുനികവത്കരണം നടത്തിക്കൊണ്ടിരിക്കുന്നതാണ് ഈ വർധനവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചൈന തങ്ങളുടെ വ്യോമസേനയ്ക്കായി അഞ്ചാം തലമുറ യുദ്ധവിമാനമായ ചെങ്ദു-ജെ 20 നിർമ്മാണത്തിനായി വലിയ തുക മാറ്റിവെയ്ക്കുന്നുണ്ട്. അമേരിക്കൻ പോർവിമാനങ്ങളായ എഫ്-22, എഫ്-35 വിമാനങ്ങളോട് മത്സരിക്കാൻ ശേഷിയുള്ള വിമാനമെന്നാണ് ചെങ്ദു-ജെ 20 യെ ചൈന വിശേഷിപ്പിക്കുന്നത്. കൂടാതെ ദക്ഷിണ ചൈന കടലിൽ നടത്തിവരുന്ന നിർമ്മാണങ്ങൾ, കരസേനയുടെ നവീകരണം ആയുധ സംഭരണം എന്നിവയും ചൈനീസ് പ്രതിരോധ ചെലവിൽ കാര്യമായ വർധനവുണ്ടാക്കി.

റഷ്യയാകട്ടെ ശീതയുദ്ധ കാലത്തെ ആയുധങ്ങളെ പടിപടിയായി ഓഴിവാക്കിക്കൊണ്ടിരിക്കുകയാണ്.  റഷ്യൻ വ്യോമസേനയുടെ കുന്തമുനയായ സുഖോയ് 57, പിഎകെ-എഫ്എ യുദ്ധവിമാനങ്ങളുടെ വികാസവും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല കരസേനയുടെ ഭാഗമായ ടി-14 ടാങ്കുകളുടെ നവീകരണവും റഷ്യയുടെ പ്രതിരോധ ചെലവിൽ വർധനവുണ്ടാക്കി.

ആയുധങ്ങളുടെയും സൈന്യത്തിന്റെയും നവീകരണത്തിൽ ഇന്ത്യയും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. പുതിയ അന്തർവാഹിനികൾ, വിമാന വാഹിനികൾ, യുദ്ധവിമാനങ്ങൾ, പീരങ്കികൾ എന്നിവ ഇന്ത്യ വാങ്ങാനും നിർമ്മിക്കാനും തുടങ്ങിയിട്ടുണ്ട്.

അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ തുക പ്രതിരോധ ആവശ്യങ്ങൾക്കായി നീക്കിവെയ്ക്കുന്ന രാജ്യം അമേരിക്കയാണ്. 61100 കോടി ഡോളറാണ് 2016 ൽ അമേരിക്ക പ്രതിരോധ ആവശ്യങ്ങൾക്കായി ചിലവഴിച്ചത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയുടെയും അമേരിക്കയുടെയും എതിരാളിയായ ചൈനയ്ക്കാണ്. 21500 കോടി ഡോളറാണ് ചൈന 2016 ൽ പ്രതിരോധമേഖലയ്ക്കായ് ചിലവഴിച്ചത്. മുന്നാം സ്ഥാനം റഷ്യയ്ക്കാണ്. 6920 കോടി ഡോളറാണ് റഷ്യയുടെ 2016 ലെ പ്രതിരോധ ചെലവ്.

ഇക്കാര്യത്തിൽ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. 5590 കോടി ഡോളറാണ് ഇന്ത്യ 2016 ൽ പ്രതിരോധ മേഖലയ്ക്കായി ചിലവഴിച്ചത്. 15 പ്രധാന സൈനിക ശക്തികളെയാണ് ഇക്കാര്യത്തിൽ പരിഗണിച്ചിട്ടുള്ളത്. പട്ടികയിൽ 15-ാം സ്ഥാനത്തുള്ളത് ഇസ്രയേലാണ്. 1800 കോടി ഡോളർ മാത്രമാണ് ഇസ്രയേലിന്റെ പ്രതിരോധ ചെലവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP