Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചു; പത്തൊൻപതുകാരിയെ പിതാവും പിതൃസഹോദരപുത്രന്മാരും ചേർന്ന് കൊന്ന് കുഴിച്ചുമൂടി; പിന്നാലെ യുവതിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതിയും; കാമകുനെ പ്രതിയാകജ്കാനും നീക്കം; പ്രതികളെ വലയിലാക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച 19 വയസുകാരിയെ പിതാവും പിതൃസഹോദരപുത്രന്മാരും ചേർന്ന് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടി. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗരം ജില്ലയിലാണ് സംഭവം. യുവതിയുടെ ശരീരം മറവ് ചെയ്തതിന് ശേഷം പിതാവ് കൃഷ്ണപ്പ യുവതിയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

രാമനഗരം ജില്ലയിലെ മാഗദ താലൂക്കിലുള്ള ബേട്ടടഹള്ളി സ്വദേശിനിയായ ഹേമലത എന്ന 19 വയസുകാരിയെയാണ് കൊലപ്പെടുത്തിയത്. വൊക്കലിഗ എന്ന ഉയർന്ന സമുദായത്തിൽപ്പെട്ട ഹേമലത ദളിത് വിഭാഗത്തിൽപ്പെട്ട പുനീത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.
ഒക്ടോബർ 9-നാണ് ബികോം വിദ്യാർത്ഥിനിയായ തന്റെ മകൾ ഹേമലതയെ കാണാനില്ലെന്ന് കാണിച്ച് കൃഷ്ണപ്പ കൂടൂർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. കാമുകനായ പുനീതിനെ പ്രതിയാക്കിയായിരുന്നു പരാതി.

പരാതി പരിഗണിച്ച പൊലീസ് 21 അംഗസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 10-ന് വീടിനടുത്തുള്ള ഒരു ഫാമിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ഹേമലതയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തലയിൽ ഗുരുതരമായ പരിക്കേറ്റ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

എന്നാൽ മരണാനന്തരച്ചടങ്ങുകൾക്കിടയിൽ ബന്ധുക്കൾക്ക് കാര്യമായ ദുഃഖമില്ലെന്ന കാര്യം ശ്രദ്ധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയത്. ഹേമലതയുടെ പിതാവ് കൃഷ്ണപ്പ, പിതൃസഹോദരപുത്രൻ യോഗേഷ്, ഇവരുടെ അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി എന്നിവർ ചേർന്ന് ഹേമലതയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഫാമിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യോഗേഷാണ് കേസിലെ മുഖ്യപ്രതി. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 302 (നരഹത്യ), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP