Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ്; രോഗ വിവരം അറിയിച്ചത് ഫേസ്‌ബുക്കിലൂടെ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. ഹസ്രയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയക്കെതിരെ ബംഗാൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പർഗാനാസിൽ നടന്ന പാർട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.

'കൊറോണയെക്കാൾ വലിയ ശത്രുവിനോടാണ് നമ്മുടെ പ്രവർത്തകർ പോരാടുന്നത്. അവർ മമത ബാനർജിക്ക് എതിരെ പോരാടുകയാണ്. മമത ബാനർജിക്ക് എതിരെ പോരാടുന്ന ബിജെപി പ്രവർത്തകർക്ക് മാസ്‌ക് ഇല്ലാതെ കോവിഡ് 19ന് എതിരെ പോരാടാൻ സാധിക്കുമെന്നും കരുതുന്നു' അനുപം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വിട്ട ഹസ്ര, കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.

'കോവിഡ് ബാധിച്ച് മരിച്ചവരെ മമത ബാനർജി കൈകാര്യം ചെയ്യുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവരുടെ മൃതദേഹങ്ങൾ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളെപ്പോലും അവരെ കാണാൻ അനുവദിക്കുന്നില്ല. പട്ടിയോ പൂച്ചയോ മരിച്ചാൽപ്പോലും നമ്മൾ ഇങ്ങനെ പെരുമാറില്ല' എന്നായിരുന്നു ഹസ്രയുടെ വാക്കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP