Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളിൽ അടച്ച നിലയിൽ; പെട്ടിയിൽ വസ്ത്രങ്ങളും മരുന്നുകളും താലിയും; കൊല ചെയ്ത ശേഷം ഉപേക്ഷിച്ചതാകാമെന്ന് വിലയിരുത്തൽ; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഗൊരഖ്പൂർ: യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളിൽ അടച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ മണിറാം പ്രദേശത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ലെന്നും ഏതാണ്ട് മുപ്പതിനടുത്താണ് പ്രായമെന്നും പൊലിസ് പറഞ്ഞു.

യുവതി ചുവന്ന വസ്ത്രമാണ് ധരിച്ചത്. നെറ്റിയിൽ സിന്ദൂരവും ഉണ്ട്. കൈയിൽ ടാറ്റൂ കുത്തിയിട്ടുമുണ്ട്. മറ്റ് എവിടെ നിന്നെങ്കിലും കൊലനടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി ഇവിടെ വലിച്ചെറിഞ്ഞതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനൊപ്പം പെട്ടിയിൽ വസ്ത്രങ്ങളും മരുന്നുകളും താലിയും ഉണ്ട്.

കൊലയ്ക്ക് പിന്നിൽ ഗാർഹിക പ്രശ്നങ്ങളാവാമെന്നും യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നും പൊലീസ് കരുതുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമെ കൂടുതൽ കാര്യം വ്യക്തമാകുമെന്നും മരിച്ചയാളെ തിരിച്ചറിയാൻ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP