Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചു; ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചു; ദാരുണ സംഭവം ചെന്നൈ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ:തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസിയുവിലേക്കുള്ള വൈദ്യതി നിലച്ചതിനാൽ രണ്ട് പേർ മരിച്ചു. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. വൈദ്യതി നിലച്ചതോടെ ഓക്സിജൻ പമ്പുകൾ മൂന്ന് മണിക്കൂർ നേരം പ്രവർത്തിച്ചില്ലെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കളുടെ ആരോപണം.

ഇതിനെതുടർന്ന് ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തിൽ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

വൈദ്യുതി നിലച്ചതോടെ ഐസിയുവിലേക്കുള്ള കണക്ഷൻ കട്ടാവുകയും ഓക്സിജൻ സിലിണ്ടർ പ്രവർത്തിക്കാതാവുകയുമായിരുന്നു. ഇതേതുടർന്ന് രണ്ട് രോഗികൾ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. തിരുപ്പൂർ സ്വദേശികളാണ് ശ്വാസം മുട്ടി മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയ്ക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP