Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സൈനിക കരുത്തിന് കൂടുതൽ സിഗ്‌സവർ തോക്കുകളും; ഇൻസാസ് തോക്കിന് പകരം ഇനി ഉപയോഗിക്കുക അമേരിക്കൻ നിർമ്മിത തോക്കുകൾ; ചൈനീസ് ഭീഷണി കണക്കിലെടുത്ത് ഇന്ത്യ ആയുധ കരുത്ത് കൂട്ടുമ്പോൾ

ഇനി സൈനിക കരുത്തിന് കൂടുതൽ സിഗ്‌സവർ തോക്കുകളും; ഇൻസാസ് തോക്കിന് പകരം ഇനി ഉപയോഗിക്കുക അമേരിക്കൻ നിർമ്മിത തോക്കുകൾ; ചൈനീസ് ഭീഷണി കണക്കിലെടുത്ത് ഇന്ത്യ ആയുധ കരുത്ത് കൂട്ടുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനീസ് ഭീഷണിയിൽ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു അമേരിക്ക. ഇതിന് പിന്നാലെ കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് 72,000 തോക്കുകൾ ഇന്ത്യ വാങ്ങുന്നു. അതിർത്തിയിൽ പാക്കിസ്ഥാനുപുറമേ ചൈനയുടെ ഭീഷണികൂടി വർധിച്ച സാഹചര്യം കണക്കിലെടുത്താണിത്. നേരത്തെ റഷ്യയിൽ നിന്നും ആയുധങ്ങൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരുന്നു.

കരസേന ആവശ്യപ്പെടുന്ന സിഗ്‌സവർ തോക്കുകളാണ് വാങ്ങുന്നത്. ഇതിനുള്ള ഓഡർ നൽകിക്കഴിഞ്ഞു. നേരത്തേ നൽകിയ 72,000 തോക്കിനുപുറമേ വീണ്ടും 72,000 തോക്കിനുകൂടി ഇന്ത്യ ആവശ്യപ്പെടും. അമേരിക്കയുടെയും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണ് സിഗ്‌സവർ.

നിലവിൽ ഉപയോഗിക്കുന്ന ഇൻസാസ് തോക്കിന് പകരമാണ് സിഗ്‌സവർ ഉപയോഗിക്കുക. അടുത്തിടെ പ്രതിരോധമന്ത്രാലയം 16,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ ഇസ്രയേലിൽ നിന്ന് വാങ്ങിച്ചിരുന്നു. അതിർത്തിയിലെ വെല്ലുവിളികളും രാജ്യ സുരക്ഷയും പരിഗണിച്ചാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP