Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ മഹാരാഷ്ട്രയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി കർഷക ആത്മഹത്യകളുടെ കണക്ക്; കഴിഞ്ഞ നാല് വർഷം മാത്രം ആത്മഹത്യ ചെയ്തത് 12,000 കർഷകരെന്ന് മന്ത്രി നിയമസഭയിൽ; സർക്കാരിന്റെ പിടിപ്പ്‌കേടെന്ന് ആരോപിച്ച് പ്രതിപക്ഷം; 58,000 കോടി സർക്കാർ ചെലവാക്കിയത് ആവിയായോ എന്നും പ്രതിപക്ഷം

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ മഹാരാഷ്ട്രയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി കർഷക ആത്മഹത്യകളുടെ കണക്ക്; കഴിഞ്ഞ നാല് വർഷം മാത്രം ആത്മഹത്യ ചെയ്തത് 12,000 കർഷകരെന്ന് മന്ത്രി നിയമസഭയിൽ; സർക്കാരിന്റെ പിടിപ്പ്‌കേടെന്ന് ആരോപിച്ച് പ്രതിപക്ഷം; 58,000 കോടി സർക്കാർ ചെലവാക്കിയത് ആവിയായോ എന്നും പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കർഷകരുടെ പ്രതിഷേധം വ്യാപകമായി കാണ്‌പ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്ക സംസ്ഥാന സർക്കാരിനെ ഏറ്റവും അധികം തല പുകയ്‌പ്പിക്കുന്നത്. വർധിച്ച് വരുന്ന കർഷക ആത്മഹത്യകളാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 12021 കർഷകരാണ്. ദിവസത്തിൽ ശരാശരി എട്ടുപേർ എന്ന നിലയിൽ സംസ്ഥാനത്ത് കർഷക ആത്മഹത്യ നടന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ മന്ത്രി സുഭാഷ് ദേശ്മുഖ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. 2015 ജനുവരി മുതൽ കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകളാണ് ഇത്. എന്നാൽ ഇവയിൽ 6,888 കേസുകൾ മാത്രമേ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടവയായി കണക്കാക്കിയിട്ടുള്ളൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു.കാർഷികത്തകർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളോരോന്നിനും 1 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഈ സഹായം ഇതുവരെ 6.845 കുടുംബങ്ങൾക്ക് എത്തിച്ചതായി അദ്ദേഹം പറഞ്ഞു. കാർഷികക്കടം എഴുതിത്ത്തള്ളുന്നതടക്കമുള്ള പദ്ധതികൾ തങ്ങൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.ഈ വർഷം മാർച്ച് വരെ 610 കർഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇവരിൽ 192 പേരുടെ കുടുംബങ്ങൾക്കു മാത്രമേ പക്ഷെ, സാമ്പത്തികസഹായം ലഭിച്ചുള്ളൂ.

സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങളാണ് കർഷകരുടെ ആത്മഹത്യ തുടർക്കഥയാകാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഈ പ്രശ്‌നത്തിലേക്ക് തങ്ങൾ ഭരിക്കുന്നവരുടെ ശ്രദ്ധ കൊണ്ടുവരാൻ എപ്പോഴും ശ്രമിച്ചു വരികയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ജയന്ത് പാട്ടീൽ പറയുന്നു. കടാശ്വാസങ്ങളോ, കാർഷിക വായ്പയോ ഒന്നും ആവശ്യമുള്ള കർഷകർക്ക് കിട്ടുന്നില്ലെന്ന ഗൗരവമേറിയ ആരോപണവും അദ്ദേഹം നിയമസഭയിലുന്നയിച്ചു. ഇതാണ് കർഷകരെ സാമ്പത്തിക കെടുതിയിലേക്ക് തള്ളിവിടുന്നതും ഒടുവിൽ ആത്മഹത്യയിലേക്ക് നയിക്കുന്നതുമെന്നും ജയന്ത് പാട്ടീൽ പറഞ്ഞു.

തങ്ങളാണ് ഇക്കാലയളവിൽ ഏറ്റവും വലിയ കാർഷിക കടം എഴുതിത്ത്തള്ളൽ നടത്തിയതെന്ന് അവകാശപ്പെട്ടാണ് ബിജെപി സർക്കാർ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. 50 ലക്ഷം കർഷകരുടെ 24,000 കോടി രൂപയുടെ കടം എഴുതിത്ത്തള്ളിയെന്നാണ് അവകാശവാദം. കർഷകർക്കു ഓരോ വർഷവും കൂടുതൽ വായ്പ ലഭ്യമാക്കുകകയും ചെയ്യുന്നു. ഏതാണ്ട് 58,000 കോടി രൂപയാണ് സർക്കാർ കർഷകർക്ക് വായ്പയായി നല്കിയത്. എന്നാൽ ഇത് കർഷകരുടെ കയ്യിൽ എത്രത്തോളം എത്തിച്ചേരുന്നു എന്നതിലാണ് ഇനിയും വ്യക്തത വരേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP